ഉത്സവമായി സ്കൂൾ ട്വിന്നിങ്
കാനാട് എൽ പി സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും പി ടി എ പ്രതിനിധികൾക്കും മറക്കാനാവാത്ത അനുഭവങ്ങൾ നൽകി കോവൂർ എൽ പി സ്കൂൾ. എസ് എസ് എ യുടെ സ്കൂൾ ട്വിന്നിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് കാനാട് എൽ പി സ്കൂളിൽ നിന്നും 30 കുട്ടികൾ കോവൂരിലെത്തിയത്. ഘോഷയാത്രയോടെയാണ് കാനാട് എൽ പി യെ കോവൂർ സ്വീകരിച്ചത്. ഇംഗ്ലീഷിൽ മുഴുവൻ കുട്ടികളും ചേർന്നവതരിപ്പിച്ച സ്വാഗതഗാനവും ഇംഗ്ലീഷിലുള്ള അസംബ്ലിയും മികവുറ്റതായി ഏവർക്കും അനുഭവപ്പെട്ടു. ഇരു സ്കൂളിലെയും കുട്ടികളെ ആറു ഗ്രൂപ്പുകളാക്കി തിരിച്ച്, സ്കൂൾ അസംബ്ലി, ശുചിത്വം, ഉച്ചഭക്ഷണം, വായന, ഒന്നിൽ 100 ൽ 100, പോർട്ട് ഫോളിയോ എന്നിവ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കി അവതരിപ്പിച്ചു. എഴുതാനായി വിത്തു പേനയും പേഡും നല്‍കി.
ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും വായിക്കാനും ഗണിത ക്രിയകൾ ചെയ്യാനും പഠിപ്പിച്ചു രണ്ടിലേക്കു വിടുക എന്നതാണ് ഒന്നാം ക്ലാസ്സിൽ 100 ൽ 100 എന്ന പരിപാടി.
എല്ലാ സ്കൂളുകൾക്കും മാതൃകയാക്കാവുന്ന പരിപാടിയാണിത് .
ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും വായിക്കാനും ഗണിത ക്രിയകൾ ചെയ്യാനും പഠിപ്പിച്ചു രണ്ടിലേക്കു വിടുക എന്നതാണ് ഒന്നാം ക്ലാസ്സിൽ 100 ൽ 100 എന്ന പരിപാടി.
വിത്തുപേനയും പേഡും |
വായന മരം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. ചുമരിൽ എഴുതിയാൽ വൃത്തികേടാണ് എന്ന് കരുതുന്ന നമ്മുടെ സമൂഹത്തോട് ചുമരിൽ എഴുതിയാൽ കുട്ടികളുടെ മനസ്സും ഭാവനയും വികസിക്കുകയാണെന്നു കാട്ടിത്തരുന്നു ഈ കൊച്ചു സ്കൂൾ. "ചുമരിൽ എഴുതുക എന്നത് കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുളള കാര്യമാണ്. അതുകൊണ്ടാണ് വായിച്ച പുസ്തകത്തിന്റെ പേര് അവരോട് തന്നെ ചുമരിൽ വരച്ച മരത്തിൻറെ ഇലയിൽ എഴുതാൻ പറഞ്ഞത്." ഹെഡ്മിസ്ട്രസ് ആശ ടീച്ചർ പറഞ്ഞു. 'മരം കഴിഞ്ഞിട്ടും' പുതിയ പുതിയ മരങ്ങൾ വരച്ച് കുട്ടികൾ ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുകയാണ്.
മികവുകളും നൂതനമായ പരിപാടികളും കണ്ട് സ്കൂൾ ലീഡറുടെ കൈയ്യിൽ നിന്നും സ്നേഹോപഹാരവും വാങ്ങി മനസ്സ് നിറഞ്ഞാണ് കാനാട് എൽ പി സ്കൂൾ മടങ്ങിയത്. അടുത്ത ആഴ്ച 30 കുട്ടികൾ കാനാടിലേക്കു പോകും. നേരത്തെ നടന്ന ചടങ്ങിൽ കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു കെ എൻ പരിപാടി ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി വി പ്രേമരാജൻ, ബി പി ഒ എ വി രതീഷ് , എ ഇ ഒ എ പി അംബിക, പി ടി എ പ്രസിഡണ്ട് വി ലതീഷ്, മദർ പി ടി എ പ്രസിഡണ്ട് ലെനിമ എൻ സി , ഹെഡ്മിസ്ട്രസ് ആശ, കാനാട് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലീന, ജിനി കെ പി, സി ആര്‍ സി കോഡിനേറ്റര്‍ രാജിത്ത് കുളവയല്‍ എന്നിവർ സംസാരിച്ചു.
No comments:
Post a Comment