എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Friday, March 16, 2018

ഹലോ ഇംഗ്ലീഷ് പരിശീലനം

ഹലോ ഇംഗ്ലീഷ് പരിശീലനം 
    പ്രൈമറി ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ താല്പര്യമുള്ള സർക്കാർ / എയ്‌ഡഡ്‌ അധ്യാപകർക്ക് അവധിക്കാല പരിശീലനത്തിന്റെ ഭാഗമായി ഹലോ ഇംഗ്ലീഷ് പരിശീലനം നൽകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1 മുതൽ 7 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം ഉയർത്തുന്നതിന് വേണ്ടി സർവ്വ ശിക്ഷ അഭിയാൻ നടത്തി വരുന്ന പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. കുട്ടികളുടെ ഭാഷാനൈപുണികളില്‍ പ്രകടമായ വളര്‍ച്ചയുണ്ടാക്കുന്ന തരത്തിലുളള പ്രവര്‍ത്തനങ്ങളാണ് പരിശീലനത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ലഭിക്കുക. ഒന്ന്, രണ്ട് ക്ലാസ്സുകളിലേക്കും; മൂന്ന്, നാല് ക്ലാസ്സുകളിലേക്കും; അഞ്ച് ,ആറ്, ഏഴ് ക്ലാസ്സുകളിലേക്കുമായി മൂന്ന് മേഖലകളായാണ് പരിശീലനം സംഘടിപ്പിക്കുക.
     അവധിക്കാല  ഇംഗ്ലീഷ് അധ്യാപന പരിശീലനത്തിൽ പങ്കെടുക്കുന്ന 1 മുതൽ 7  വരെ ക്ലാസ്സുകളിലെ അധ്യാപകർക്ക് 5 ദിവസം ഹലോ ഇംഗ്ലീഷ് പരിശീലനവും 3 ദിവസം പൊതുമേഖലകളിലുള്ള പരിശീലനവുമാണ് ലഭിക്കുക. ഹലോ ഇംഗ്ലീഷ് പരിശീലനത്തിനായി രജിസ്റ്റർ ചെയ്തവർ മറ്റു വിഷയങ്ങളുടെ പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ല .
    എസ് ആർ ജി യിൽ തീരുമാനിക്കപ്പെട്ട അധ്യാപകർ മേല്‍പ്പറഞ്ഞ 3 മേഖലകളിൽ (ക്ലാസ്സ് 1,2 ക്ലാസ്സ് 3,4 ക്ലാസ്സ് 5,6,7) ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടതാണ്. അവർ പ്രഥമാധ്യാപകർ മുഖേന 21.03.2018  വൈകുന്നേരം 4  മണിക്ക് മുൻപായി ബന്ധപ്പെട്ട ബി ആർ സി കളിൽ പേര് രജിസ്റ്റർ ചെയ്യണം.
രജിസ്ട്രേഷൻ പെര്‍ഫോർമയ്ക്കായി   ഇവിടെ ക്ലിക്ക് ചെയ്യുക.
വിശദമായ സിർക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment