Saturday, March 3, 2018

ഗണിതവിജയം

ഗണിതവിജയം വിജയപ്രഖ്യാപനം
  
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക, ഗണിതത്തിലെ അടിസ്ഥാന ശേഷികള്‍ ഉറപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുക എന്നീ ലക്ഷ്യത്തോടെ സര്‍വശിക്ഷാ അഭിയാന്‍ നടപ്പിലാക്കുന്ന ഗണിത പരിപോഷണ പരിപാടിയാണ് ഗണിതവിജയം. ഈ വര്‍ഷം ഉപജില്ലയിലെ ഒരു സ്കൂളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പരിപാടി നടത്തിയത്. ഫെബ്രുവരി മാസം 5 മുതല്‍ പത്തു ദിവസം കൊടോളിപ്രം ഗവ എല്‍ പി സ്കൂളില്‍ നടന്ന പരിപാടിയില്‍ മൂന്ന് നാല് ക്ലാസ്സുകളില്‍ നിന്നായി 16 കുട്ടികള്‍ പങ്കെടുത്തു. പരിപാടി മികച്ച വിജയമാണെന്ന് അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും സാക്ഷ്യപ്പെടുത്തി.
   ഉപജില്ലാതല വിജയപ്രഖ്യാപനം വാര്‍‍ഡ് മെമ്പര്‍ വി വി സലീനയുടെ അധ്യക്ഷതയില്‍ കൂടാളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി വി പ്രേമരാജന്‍ നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ പി അംബിക, ബി പി ഒ രതീഷ് എ വി, പി ടി എ പ്രസിഡന്റ് കെ ദിവാകരന്‍, എസ് ആര്‍ ജി കണ്‍വീനര്‍ ബാലകൃഷണന്‍, എസ് എസ് എ പ്രതിനിധികളായ ശ്രീജിത്ത് കെ കെ, സുധ സി, കെ ടി സന്ധ്യ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...