പൊതുവിദ്യാലയത്തിൽ പഠിക്കുന്നതും അതേ സമയം ശാരീരിക മാനസിക പരിമിതികൾ കാരണം എല്ലാ ദിവസവും സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്തതുമായ കുട്ടികളാണ് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പലവിധ കാരണങ്ങളാൽ സമൂഹത്തിൽ ഒത്തു ചേരാനും ആശയങ്ങൾ പങ്കുവെക്കാനും അവസരം ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയാണ് ചങ്ങാത്തം എന്ന പേരിലുളള ഈ പരിശീലനം. തെറാപ്പിയുമായി ബന്ധപ്പെട്ട ക്ലാസ്സ്, പഠനോപകരണ നിര്‍മാണം എന്നിവ നടന്നു. ഡോ. അമൃത, റിസോഴ്സ് ടീച്ചർമാരായ ടിൻസി തോമസ്, മനീത ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മട്ടന്നൂർ ബി ആർ സി ബി പി ഒ എ വി രതീഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ബി ആർ സി ട്രെയിനർ ശ്രീജിത്ത് കെ കെ റിസോഴ്സ് ടീച്ചർ ടിൻസി തോമസ് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment