Thursday, November 2, 2017

എട്ടാം ക്ലാസ്സ് പ്രീടെസ്റ്റ്


എട്ടാം ക്ലാസ്സ് പ്രീടെസ്റ്റ് 

മട്ടന്നൂർ ഉപജില്ലയിലെ എട്ടാം തരത്തിലെ വിദ്യാർത്ഥികൾക്ക് പ്രീടെസ്റ്റ്  നടത്താനുള്ള ചോദ്യപേപ്പർ ബി ആർ സി യിൽ എത്തിയിട്ടുണ്ട്. 4.11.2017നു മുൻപായി ചോദ്യപേപ്പർ കൈപ്പറ്റുകയും 06.11.2017ന് എട്ടാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പ്രീടെസ്റ്റ് നടത്തേണ്ടതുമാണ് .
     പ്രീടെസ്റ്റിന്റെ മൂല്യനിർണ്ണയം 07.11.2017  ചൊവ്വാഴ്ച പൂർത്തിയാക്കി എട്ടാം തരത്തിലെ വിഷയധ്യാപകർ അടങ്ങുന്ന എസ് ആർ ജി യിൽ ചർച്ച ചെയ്യുകയും താഴെ പറയും പ്രകാരം ഫലങ്ങൾ വിശകലനം ചെയ്യുകയും വേണം .

  • 75 % ന് മുകളിൽ സ്കോർ നേടിയവർ 
  • 50 % നും 75 % നും ഇടയിൽ നേടിയവർ 
  • 30 നും 49 % നും ഇടയിൽ നേടിയവർ 
  • 30 % ന് താഴെ സ്കോർ നേടിയവർ .
ഇതോടൊപ്പം പരീക്ഷയിലെ ഉള്ളടക്കത്തിൽ കൂടുതൽ പ്രയാസം അനുഭവപ്പെട്ട അംശത്തിൽ അതാത് വിഷയധ്യാപകർ 08.11.2017 മുതലുള്ള ദിവസങ്ങളിൽ പരിഹാര പ്രവർത്തങ്ങൾ നടത്തേണ്ടതാണ് . ഈ ഇടപെടലിന്റെ ഒന്നാംഘട്ട വിലയിരുത്തൽ 10.11.2017നും 20.11.2017നും നടത്തി പരിഹാരബോധനം പൂർത്തീകരിക്കേണ്ടതാണ് .

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...