പയറ്റിത്തെളിഞ്ഞ പഴശ്ശിയുടെ മണ്ണില്‍ അറിവിന്റെ മൂര്‍ച്ച കൂട്ടാന്‍ പുസ്തകപ്പയറ്റ്
പുസ്തകപ്പയറ്റില്‍
പങ്കെടുത്ത എസ് എസ് എ പ്രോഗ്രാം ഓഫീസറും, പ്രശസ്ത ചെറുകഥാകൃത്തുമായ ടി പി
വേണുഗോപാലന്‍ ഫേസ് ബുക്കില്‍ കുറിച്ചത്...
ഇന്ന് മട്ടന്നൂർ പഴശ്ശി ഈസ്റ്റ് എൽ.പി സ്കൂളിൽ സവിശേഷമായ പരിപാടിക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. -പുസ്തകപ്പയറ്റ്- രക്ഷിതാക്കളും
നാട്ടുകാരും രണ്ട് മണിക്ക് എത്തിച്ചേർന്നു. ഓരോരുത്തരുടേയും കൈയിൽ ഒന്നും
രണ്ടും അഞ്ചും പത്തും ഇരുപത്തഞ്ചും പുസ്തകങ്ങൾ....
ഒരു
മണിക്കൂറിനുള്ളിൽ ക്ലാസ് മുറി നിറയെ ആയിരക്കണക്കിന് പുസ്തകങ്ങളുടെ
കൂമ്പാരം...... കുട്ടികളുടെ നന്മക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായ ഒരു
സമൂഹത്തെയാണ് മട്ടന്നൂരിൽ കണ്ടത്. ഇത് മട്ടന്നൂരിന്റെ മാത്രം
പ്രത്യേകതയല്ല. നമ്മുടെ കുട്ടികൾക്കു വേണ്ടി ജാഗരൂകരായ പൊതു സമൂഹം
കേരളമൊട്ടാകെ ഉണ്ട്.അത് കണ്ടെത്തുകയേ വേണ്ടൂ.....
'പയറ്റ്
' സംഘടിപ്പിക്കുന്നവർ പിന്നീട് മറ്റുള്ളവർക്ക് തിരിച്ചു നൽകണമെന്നാണ്
വെപ്പ്. നാട്ടുകാർ ഇന്നു നൽകിയ പുസ്തകങ്ങൾ കൊണ്ട്, ഏറ്റവും മെച്ചപ്പെട്ട
ഒരു തലമുറയെ പൊതു സമൂഹത്തിന് തിരിച്ചു നൽകാൻ പഴശ്ശി ഈസ്റ്റ് എൽ.പി സ്കൂളിന്
കഴിയും എന്ന് ഉറപ്പുണ്ട്..... ടി.പി.വേണുഗോപാലൻ
No comments:
Post a Comment