എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Friday, September 8, 2017

ചിത്രരചന, ഉപന്യാസരചന

സ്വച്ഛഭാരത മിഷനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന  ചിത്രരചന, ഉപന്യാസരചന മത്സരങ്ങൾ.

      1  മുതൽ 5 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പൊതുവായി "എൻ്റെ സ്വപ്‍നത്തിലെ സ്വച്ഛഭാരതം " എന്ന വിഷയത്തിൽ ചിത്രരചന മത്സരവും (പെൻസിൽ ,ക്രയോൺസ് ,ജലച്ചായം ,എണ്ണച്ചായം  തുടങ്ങി ഏതു മാധ്യമവുമാകാം),6 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് പൊതുവായി "ഇന്ത്യയെ ശുചിത്വ പൂർണമാക്കുന്നതിന് ഞാൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ "  എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും (2 1/2 പുറത്തിൽ കവിയാതെ) ആണ് നടത്തേണ്ടത് .
സ്കൂൾ  തലം 
     മേൽപറഞ്ഞ 2 വിഭാഗത്തിലും ഉൾപ്പെട്ട കുട്ടികൾക്കായി 2017 സെപ്റ്റംബർ  13 ന്  മൂന്ന് രക്ഷിതാക്കളുടെയെങ്കിലും സാന്നിധ്യത്തിൽ എല്ലാ വിദ്യാലയങ്ങളിലും ഒരു മണിക്കൂർ ദൈര്‍ഘ്യമുളള മത്സരം നടത്തി ഓരോ രചന (ചിത്ര രചനയ്ക്ക് 1, ഉപന്യാസത്തിന് 1) തെരഞ്ഞെടുത്ത്  സെപ്റ്റംബർ 13 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ബി ആർ സി കളിൽ എത്തിക്കേണ്ടതാണ് .
    തെരെഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്റെ വശത്തുള്ള മാർജിനിലും (Click Here) ഉപന്യാസത്തിന്റെ മുകളിലെ മാർജിനിലും (Click Here) UDISE CODE,& SCHOOL NAME, AADHAR NUMBER എന്നിവ രേഖപ്പെടുത്തേണ്ടതാണ്. കുട്ടി സ്കൂളിൽ വെച്ച് വരച്ച ചിത്രമാണ് / ഉപന്യാസമാണ് എന്ന് ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തുകയും വേണം. പരമാവധി കുട്ടികൾക്ക് പ്രോത്സാഹനവും അംഗീകാരവും സ്കൂൾ തലത്തിൽ ലഭ്യമാക്കണം .

No comments:

Post a Comment