Friday, September 8, 2017

അഭിമുഖം

സി ആർ സി കോഡിനേറ്ററെ നിയമിക്കുന്നു

   സർവ്വ ശിക്ഷാ അഭിയാൻ മട്ടന്നൂർ ബി ആർ സിക്ക് കീഴിലുളള കൂടാളി സി ആർ സി യില്‍ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ കോർഡിനേറ്ററെ നിയമിക്കുന്നു. താഴെ പറയുന്ന യോഗ്യതയുള്ളവർ സെപ്റ്റംബർ 15 ന് 11 മണിക്ക് കൂടാളി പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ വയസ്സ്‌, യോഗ്യത, താമസസ്ഥലം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പും അസ്സലും സഹിതം ഹാജരാകേണ്ടതാണ് .

ഒഴിവുകള്‍: ഒന്ന്
യോഗ്യതകൾ 
1. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ബി എഡ്
2. പി എസ് സി യുടെ നിലവിലുള്ള നിയമം അനുസരിച്ചുളള വയസ്സ്.
3. പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ, അധിക യോഗ്യതയുള്ളവർ, അധ്യാപന   പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ് .

നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രതിദിനം 850/- രൂപയും (24850/- രൂപയില്‍ അധികരിക്കാത്ത തുക) SSA യുടെ നിയമാവലി പ്രകാരം അനുവദിക്കുന്നതായിരിക്കും.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...