2018-19 അക്കാദമിക വര്‍ഷാരംഭം മുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികള്‍ 'സമഗ്ര'
ഫലപ്രദമായി ഉപയോഗിക്കണം
പൊതുവിദ്യാലയങ്ങളിലെ ക്ലാസ്സ് മുറികള്‍ ഹൈടെക് ആയി മാറുകയാണല്ലോ. ഹൈടെക്
ക്ലാസ്സുകളില്‍ ഫലപ്രദമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ വിനിമയം
ചെയ്യുന്നതിന് സഹായകമായ വിഭവങ്ങള്‍ സമഗ്രയില്‍ ലഭ്യമാണ്. ഇവ അധ്യാപകര്‍
പ്രയോജനപ്പെടുത്തണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇക്കാര്യം മോണിറ്റര്‍
ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്വന്തം
ക്ലാസ്സിലെ കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ എഡിറ്റ് ചെയ്ത്
ഉപയോഗിക്കാവുന്ന ടീച്ചിങ് മാന്വല്‍ സമഗ്ര വിഭവപോര്‍ട്ടലില്‍ നിന്ന്
(സമഗ്രയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം. റജിസ്റ്റര്‍
ചെയ്യുന്നതിനുളള നിര്‍ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ) ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
സമഗ്ര വിഭവപോര്‍ട്ടലില്‍ നിന്ന് ടീച്ചിങ് മാന്വല്‍ എടുക്കുന്ന വിധം
സമഗ്ര വിഭവപോര്‍ട്ടലിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സമഗ്ര വിഭവപോര്‍ട്ടല്‍ User name ഉം Password ഉം ഉപയോഗിച്ച് തുറക്കുക.
പ്ലാനിങ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ടീച്ചേഴ്സ് പ്ലാന്‍ തുറക്കുക.
തുടര്‍ന്നു വരുന്ന ബോക്സുുകളില്‍ Medium, Course, Subject, Chapter എന്നിവ
ചേര്‍ക്കുക.ഈ യൂണിറ്റിലെ പഠനനേട്ടങ്ങള്‍ ഇപ്പോള്‍ LO എന്ന ബോക്സില്‍ കാണാം. ആവശ്യമുളള പഠനനേട്ടം സെലക്ട് ചെയ്ത് സമഗ്രാസൂത്രണവും സൂക്ഷ്മലാസൂത്രണവും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ഡൗണ്‍ലോഡില്‍ ക്ലിക്ക് ചെയ്ത് Save File സെലക്ട് ചെയ്ത് OK കൊടുക്കുക.
പിന്നീട് File ല്‍ നിന്ന് Save As കൊടുത്ത് Document Name നല്‍കി TM save ചെയ്യാം.
No comments:
Post a Comment