ഐ സി ടി പരിശീലനം
പൊതുവിദ്യാഭ്യാസ മേഖലയിലെ പുത്തൻ ഉണർവിന്റെ ഈ അവസരത്തിൽ ക്ലാസ്സ്റൂം പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന് ഉപജില്ലയിലെ അധ്യാപകർക്ക് ഐ.സി.ടി സാധ്യതകൾ തുറന്നു നല്‍കി സമഗ്ര ശിക്ഷാ അഭിയാൻ മട്ടന്നൂർ ബി ആർ സി യുടെ തനത് പരിപാടിയായ ഐ.സി.ടി പരിശീലന പരമ്പര ആരംഭിച്ചു.
ജൂൺ 30 ന് ശനിയാഴ്ച എം ടി എസ് ജി യു പി സ്കൂളിൽ വെച്ചു നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ബഹു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എ പി അംബികയുടെ അധ്യക്ഷതയിൽ മട്ടന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പി പ്രസീന നിര്‍വഹിച്ചു..
ബി പി ഒ ശ്രീ എ വി രതീഷ് ആമുഖഭാഷണം നടത്തി. മട്ടന്നൂർ സി ആർ സി കൺവീനർ ശ്രീ അംബുജാക്ഷൻ, ബി.ആർ.സി ട്രെയിനർമാരായ ശ്രീ എം ഉനൈസ്, ശ്രീ കെ കെ ശ്രീജിത്ത് എന്നിവർ സംസാരിച്ചു. മട്ടന്നൂർ സി.ആർ.സി കോർഡിനേറ്റർ ശ്രീ രാജിത്ത് കുളവയൽ നന്ദി അർപ്പിച്ചു. വിവിധ സ്കൂളുകളില്‍ നിന്നായി സ്വയം സന്നദ്ധരായി എത്തിയ അധ്യാപകര്‍ പൊതുവിദ്യാഭ്യാസം തങ്ങളുടെ കൈയ്യില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചു.
പരിശീലനത്തില്‍ പങ്കെടുത്തവര്‍ തയ്യാറാക്കിയ റീഡിങ് കാര്‍ഡ്
No comments:
Post a Comment