"ഓരോരുത്തരെയും പ്രത്യേകം പരിഗണിക്കുന്നു എന്നതാണ് ഈ പരിശീലനത്തിന്റെ സവിശേഷത"
'ഓരോരുത്തരെയും പ്രത്യേകം പരിഗണിക്കുന്നു, സംശയങ്ങള്‍ വളരെ ക്ഷമയോടെ തീര്‍ത്തു തരുന്നു, ഓരോ കാര്യവും പഠിച്ചു തീരുന്നതു വരെ ഓരോരുത്തര്‍ക്കും സമയം നല്‍കുന്നു, പഠിച്ചവ പ്രാക്ടിക്കലായി ചെയ്തു നോക്കാന്‍ കഴിയുന്നു... വളരെ നല്ല പരിശീലനമാണ്. ഇനിയും ഇത് തുടരണം...'
|
ശ്രീലേഖ ടീച്ചര്‍ |
മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തിലുളള ഐ സി ടി പരിശീലനത്തില്‍ പങ്കെടുത്ത ജി വി എച്ച് എസ് എസ് എടയന്നൂരിലെ ശ്രീലേഖ ടീച്ചറുടെ അഭിപ്രായമാണ് ഇത്. പരിശീലനം വളരെ ഫലപ്രദമാണെന്നാണ് പങ്കെടുത്ത മുഴുവന്‍ പേരുടെയും അഭിപ്രായം. റീഡിങ് കാര്‍ഡ് നിര്‍മാണം (മലയാളം, ഇംഗ്ലീഷ്), മലയാളം ടൈപ്പിങ്, വീഡിയോ, ചിത്രങ്ങള്‍ തുടങ്ങിയവയുടെ ഡൗണ്‍ലോഡിങ്, ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന വിധം, പ്രെസന്റേഷന്‍ നിര്‍മാണം, സ്ക്രീന്‍ കാസ്റ്റ് ആപ്പിന്റെ ഉപയോഗം, കീ ബോര്‍ഡ് ഷോര്‍ട്ട് കട്സ്, സമഗ്ര വിഭവ പോര്‍ട്ടലില്‍ നിന്ന് ടീച്ചിങ് മാന്വല്‍ എടുത്ത് എഡിറ്റ് ചെയ്യുന്ന വിധം, വീഡിയോ എഡിറ്റിങ് തുടങ്ങിയവയാണ് പരിശീലനത്തില്‍ പ്രധാനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്നവരുടെ ആവശ്യത്തിനനുസരിച്ചും പരിശീലനം നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്ത സ്വയം സന്നദ്ധരായ അധ്യാപകര്‍ക്ക് ക്ലാസ്സറൂമില്‍ ഐ സി ടി ഉപയോഗിക്കാനുളള ആത്മവിശ്വാസം ഉണ്ടാവുന്നതു വരെ പരിശീലനം തുടരും. ഒന്നാമത്തെ ബാച്ചിന്റെ മൂന്ന് ക്ലാസ്സുകള്‍ കഴിഞ്ഞു. രണ്ടാമത്തെ ബാച്ചിന്റെ ഉദ്ഘാടനം ആഗസ്ത് 4 ന് നടക്കും.
No comments:
Post a Comment