ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ സംഗമം
ചിരാത്
സമഗ്ര ശിക്ഷാ കേരളം മട്ടന്നൂർ ബിആർസിയുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ സംഗമം ചിരാത് ഗ്രീൻ പ്ലാനറ്റ് റിസോർട്ട് വെള്ളിയാം പറമ്പിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയിൽ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ പി മിനി ഉദ്ഘാടനം ചെയ്തു. ബിആർസി ട്രെയിനർ എ കെ ബീന ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് അധ്യക്ഷത വഹിച്ചത് ബിപിസി ബിപിൻ മാസ്റ്റർ ആയിരുന്നു. ലയന ടീച്ചർ സുഭാഷ് പൂവാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അപ്രതീക്ഷിതമായി സംഗമം സന്ദർശിച്ച ബഹു രാജ്യസഭ എം പി ജോൺ ബ്രിട്ടാസ് ചിരാതിന് മിഴിവ് വർധിപ്പിച്ചു. തന്‍റെ ഭാഷണത്തിൽ എല്ലാ വിഭാഗക്കാരെയും ചേർത്തുപിടിച്ച് കൊണ്ടുള്ള സാമൂഹിക മുന്നേറ്റത്തിന് സഹായകമായ റാമ്പുകൾ ആദ്യം നിർമ്മിക്കേണ്ടത് മനുഷ്യ ഹൃദയത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുടെ കൂടെ കുശലാന്വേഷണം പറഞ്ഞും അവരെ ചേർത്തുപിടിച്ചും ഏറെ സമയം ചെലവഴിച്ചത് ചടങ്ങിന് നിറപ്പകിട്ടേകി. ചടങ്ങിന് സ്പെഷ്യൽ എഡ്യൂക്കേറ്റർ കുമാരി ഗാർഗി ടീച്ചർ നന്ദി പറഞ്ഞു. ഡോക്ടർ അപർണ്ണ കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ ദിനചര്യകൾ, അമ്മമാർക്കുണ്ടാകുന്ന പ്രയാസങ്ങൾ അത് മറികടക്കാനുള്ള മാർഗങ്ങളും ആയുർവേദ ഡോക്ടർ അപർണ വീടുകളിൽ കുട്ടികളെ എങ്ങനെ പരിചരിക്കാം എന്ന വിഷയത്തെക്കുറിച്ചും ക്ലാസ്സ് കൈകാര്യം ചെയ്തു.
പ്രശസ്ത സിനിമാതാരവും ഏഷ്യാനെറ്റ് കോമഡി എക്സ്പ്രസ്സ് താരം ബാബു കൊടോളിപ്രം കുട്ടികൾക്ക് വേണ്ടി തന്റെ കലാ മികവ് പ്രകടിപ്പിച്ചു. ഗോപിനാഥ് മുതുകാടിന്‍റെ സമ്മോഹനം പ്രോഗ്രാം ഫെയിം ആര്യ പ്രകാശിന്‍റെ വാക്കുകളും ഗാനവും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ പ്രചോദനമേകി. കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും അതിഥികളുടെ മികവാർന്ന അവതരണം കൊണ്ടും ഏറേ ശ്രദ്ധേയമാർന്ന പരിപാടിയായി മാറി ചിരാത്. സമാപനചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനം നൽകി. ഒരുദിവസം മുഴുവൻ മറ്റു ആകുലതകളൊ ന്നുമില്ലാതെ സന്തോഷത്തോടെ ഇരിക്കാൻ ഈ പരിപാടിക്കുകഴിഞ്ഞു എന്ന രക്ഷിതാക്കളുടെ വാക്കുകൾ ഈ പരിപാടിയുടെ പൂർണതയെ സൂചിപ്പിക്കുന്നു...
No comments:
Post a Comment