Thursday, July 27, 2023

പോക്സോ നിയമബോധവല്‍ക്കരണം

 പോക്സോ നിയമബോധവല്‍ക്കരണം

        സമഗ്രശിക്ഷാ കേരളം മട്ടന്നൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ററി, വി.എച്ച്.എസ്.അധ്യാപകര്‍ക്കുള്ള പോക്സോ നിയമബോധവല്‍ക്കണ ക്ലാസ് മട്ടന്നൂര്‍ സി.ആര്‍.സി.ഹാളില്‍ 27-07-2023 ന് രാവിലെ 10 മണിക്ക് നടന്നു. മട്ടന്നൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി. ബാബുവിന്‍റെ അധ്യക്ഷതില്‍ മട്ടന്നൂര്‍ സി.ഐ.ഓഫ് പോലീസ്.ശ്രീ. കെ.വി. പ്രമോദന്‍ ഉദ്ഘാടനം ചെയ്തു. പോക്സോവുമായി ബന്ധപ്പെട്ട നിയമങ്ങളെകുറിച്ച് അധ്യാപകര്‍ക്ക് അദ്ദേഹം വിശദീകരിച്ചുകൊടുത്തു. മട്ടന്നൂര്‍ ബി.പി.സി. ശ്രീ.ജയതിലകന്‍.പി.കെ. സ്വാഗതം പറഞ്ഞു. മട്ടന്നൂര്‍ എം.ടി.എസ്.ജി.യുപിസ്കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീ.മുരളീധരന്‍.സി ആശംസയര്‍പ്പിച്ച് സംസാരിച്ചു. ട്രെയിനര്‍ ശ്രീ.ബിപിന്‍.വി നന്ദി പറഞ്ഞു. അഡ്വ.പ്രദീപ് കുമാര്‍.കെ.എ, എച്ച്.എസ്.എസ്. സൗഹൃദകോ-ഓര്‍ഡിനേറ്റര്‍  ശ്രീമതി. സ്മിജ.നെല്ലിയാട്ട് (അധ്യാപിക, ശിവപുരം ഹയര്‍സെക്കന്‍ററി സ്കൂള്‍) വി.എച്ച്.എസ്.എസ്. കരിയര്‍ മാസ്റ്റര്‍ ശ്രീ.സുധീഷ്.കെ.ടി (ജി.വി.എച്ച്.എസ്.എസ്.എടയന്നൂര്‍) ട്രെയിനര്‍ ശ്രീമതി. ബീന.എ.കെ എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു.  ഹയര്‍സെക്കന്‍ററി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളില്‍ നിന്നായി 22 അധ്യാപകര്‍ പങ്കെടുത്തു. 



No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...