എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Wednesday, March 1, 2023

പഠനോത്സവവുമായി ബന്ധപ്പെട്ട് എസ്.ആര്‍.ജി.കണ്‍വീന‍ര്‍മാര്‍ക്കുള്ള പരിശീലനം

പഠനോത്സവവുമായി ബന്ധപ്പെട്ട് 
എസ്.ആര്‍.ജി.കണ്‍വീന‍ര്‍മാര്‍ക്കുള്ള പരിശീലനം

    കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കോവിഡ്കാല അക്കാദമിക പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഒരു വിദ്യാലയ വർഷം പിന്നിടുകയാണ്. ഈ ഘട്ടത്തിലും ഒട്ടേറെ മികവുകൾ ആർജിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പഠന മികവുകൾ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ട്. ഇതിനായി കേരളത്തിലെ എല്ലാ വിദ്യാലയങ്ങളും സംഘടിപ്പിക്കുന്ന സവിശേഷ പരിപാടിയാണ് പഠനോത്സവം. എല്ലാ പൊതുവിദ്യാലയങ്ങളിലും സമയോചിതമായ രീതിയിൽ ഫെബ്രുവരി മാർച്ച് മാസങ്ങളായി പഠനോത്സവങ്ങൾ സംഘടിപ്പിക്കുന്നതിന് വിദ്യാലയങ്ങളെ തയ്യാറാക്കാൻ വേണ്ടി വിദ്യാലയത്തിലെ എസ് ആർ ജി കൺവീനർമാരുടെ ഒരു വർക്ക് ഷോപ്പ് 24/2/2023 ഉച്ചയ്ക്ക് 1.30 ന് മട്ടന്നൂർ ജി യു പി സ്കൂളിൽ നടന്നു. . ബി പി സി ജയതിലകൻ സ്വാഗതം പറഞ്ഞു. മട്ടന്നൂർ ഉപജില്ലയിലെ എൽപി, യുപി,ഹൈസ്കൂൾ  വിദ്യാലയങ്ങളിൽ നിന്ന് 73 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.ട്രെയിനർ പ്രീജിത്ത് മാസ്റ്റർ, ഷിൻജിത,അംഗി ത എന്നിവർ ക്ലാസിന് നേതൃത്വം നൽകി.


No comments:

Post a Comment