Thursday, November 5, 2020

ടാലെന്റ്റ് ലാബ്

 ടാലെന്റ്റ് ലാബ്

    കൂടാളി: സമഗ്ര ശിക്ഷാ കേരളം മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ചെണ്ട പരിശീലനം ആരംഭിച്ചു. പാളാട് നവപ്രഭ വായനശാല ആന്റ് ഗ്രന്ഥാലയത്തിൽ പ്രവർത്തിക്കുന്ന ടാലന്റ് ലാബിലാണ് പരിശീലനം. ബി.പി.സി ശ്രീജിത്ത് കെ കെ യുടെ അധ്യക്ഷതയിൽ ഡയറ്റ് ഫാക്കൽറ്റി ഇ. വി  സന്തോഷ് കുമാർ പരിശീലനം ഉദ്ഘാടനം ചെയ്തു. ട്രെയിനർ എം ഉനൈസ്, ചെണ്ട കലാകാരൻ ചെറുതാഴം ചന്ദ്രൻ, സജൻ പി, വി വി വിനോദ് മാസ്റ്റർ, ഹെഡ് മാസ്റ്റർ പി. കെ ബാലകൃഷ്ണൻ, ഷിഞ്ചിത. കെ എന്നിവർ സംസാരിച്ചു. പൂർണമായും കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആഴ്ചയിൽ രണ്ട് ദിവസമാണ് പരിശീലനം നടക്കുക.


No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...