ശാസ്ത്രപഥം ഉദ്ഘാടനം
മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് ശാസ്ത്ര വിഷയങ്ങളിൽ വിദഗ്‌ധരുമായി സംവദിക്കുന്നതിന് ശാസ്ത്രപഥം എന്ന പേരിൽ വെബിനാർ നടത്തി. വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വളർത്തുക, കുട്ടികളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കാൻ വേദിയൊരുക്കുക, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുമായി പരിചയപ്പെടാൻ അവസരം നൽകുക തുടങ്ങിയവയാണ് ശാസ്ത്രപഥത്തിന്റെ ലക്ഷ്യങ്ങൾ. ശാസ്ത്രപഥം മട്ടന്നൂർ ഉപജില്ലാതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓഡിനേറ്റർ പി.വി. പ്രദീപൻ ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി വിഷയത്തിൽ നടന്ന ആദ്യ വെബിനാറിൽ മട്ടന്നൂർ പി ആർ എൻ എസ് എസ് കോളേജ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം കെ പ്രസന്ന വിഷയാവതരണം നടത്തി. എടയന്നൂർ ജി.വി. എച്ച്. എസ്. പ്രിൻസിപ്പാൾ പി.വി ഷാജിറാം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി വി ബാബു, ഡയറ്റ് ഫാക്കൽട്ടി ഇ.വി സന്തോഷ് കുമാർ, ബ്ലോക്ക് പ്രൊജക്റ്റ് കോ - ഓർഡിനേറ്റർ ശ്രീജിത്ത് കെ കെ, ട്രെയിനർ ഉനൈസ് എം എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ എട്ട് ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
No comments:
Post a Comment