പോഷണ്‍ അഭിയാന്‍
നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്റെ ഭാഗമായി സെപ്തംബര്‍ മാസം പോഷണ്‍ മാഹ് (പോഷണ മാസം) ആയി ആചരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന് പോഷണ്‍ അഭിയാന്‍ എന്ന പരിപാടി സംഘടിപ്പിച്ച് വരികയാണ്. അതിന്റെ ഭാഗമായി കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ക്കായി താഴെ പറയുന്ന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
1. ഫുഡ് ആന്റ് ന്യൂട്രീഷ്യന്‍ ക്വിസ്സ്
ഇന്ത്യന്‍ ഭക്ഷണവും പോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ക്വിസ് മത്സരം. ഇന്ത്യയിലെ നാടന്‍ വിഭവങ്ങള്‍, പരമ്പരാഗത വിഭവങ്ങള്‍, ഭക്ഷണവും കാലാവസ്ഥയും ഉത്സവങ്ങളുമായുളള ബന്ധം, ഒരേ ഭക്ഷണത്തിന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പറയുന്ന പേര്, ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്യുന്ന സുഗന്ധദ്രവ്യങ്ങളും അവയുടെ പ്രയോജനങ്ങളും എന്നിങ്ങനെയുളള കാര്യങ്ങള്‍ ക്വിസ്സിന്റെ പരിധിയില്‍ വരും.
2020 സെപ്തംബര്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയാണ് ക്വിസ് മത്സരം.
2. MEME മെയ്കിങ് മത്സരം
ചിത്രം അടിസ്ഥാനപ്പെടുത്തി ഒരു ആശയം സരസമായി അവതരിപ്പിക്കുന്നതിനുളള മാര്‍ഗമാണ് MEME മെയ്കിങ് മത്സരം.
MEME ചിത്രം ഉദാഹരണം
റജിസ്ട്രേഷന് താഴെ പറയുന്ന കാര്യങ്ങള്‍ആവശ്യമാണ്
പേര്, ക്ലാസ്സ്, വയസ്സ്, സ്കൂളിന്റെ പേര്, വിലാസം, സംസ്ഥാനം, മൊബൈല്‍ നമ്പര്‍
No comments:
Post a Comment