Friday, September 11, 2020

കൗണ്‍സിലിംഗ് ക്ലാസ്സ്

 കൗണ്‍സിലിംഗ് ക്ലാസ്സ്

         മട്ടന്നൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൂടാളി പൊതുജന വായനശാലയില്‍ വെച്ച്  11-09-2020 ന് രാവിലെ കൗണ്‍സിലിംഗ് ക്ലാസ്സ് നടത്തി. വാര്‍ഡ് മെമ്പര്‍ പ്രഭാവതിയുടെ അധ്യക്ഷതയില്‍   ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നൗഫല്‍ കൗണ്‍സിലിംഗ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ്  ജിതേഷ്.ടി. ക്ലാസ്സിന് നേതൃത്വം നല്‍കി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ബാബു.വി.വി, ഡയറ്റ് ഫാക്കല്‍ട്ടി ഇ.വി.സന്തോഷ്കുമാര്‍, കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ സുപ്രിയ.പി, ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത്.കെ.കെ, സി.ആര്‍.സി.കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഷിഞ്ജിത.കെ, ധന്യ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ആകെ 11 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. ക്ലാസ്സിനെ കുറിച്ച് നല്ല അഭിപ്രായമാണ് കുട്ടികൾ രേഖപ്പെടുത്തിയത്.






No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...