Friday, April 3, 2020

ക്യാൻവാസ് - 2020

ക്യാൻവാസ് - 2020
അവധിക്കാലത്ത് വിദ്യാർഥികൾക്കായി സമഗ്ര ശിക്ഷാ കേരളം വിവിധ മത്സരങ്ങൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. ക്യാൻവാസ് 2020 ൻ്റെ ഭാഗമായി മട്ടന്നൂർ ബി ആർ സി ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി താഴെ പറയുന്ന മത്സരങ്ങൾ ഒരുക്കുന്നു.
  •  ചിത്രരചന A4 വലുപ്പത്തിൽ (ക്രയോൺ, വാട്ടർ കളർ, അക്രിലിക്,  ഓയിൽ ഏതും ഉപയോഗിക്കാം.)
  • പോസ്റ്റർ രചന A4 വലുപ്പം.പോസ്റ്റർ വാക്യം ഉണ്ടാവുന്നത് നല്ലത്.
  • അനുഭവക്കുറിപ്പ്
  • വായനാക്കുറിപ്പ്
  • സിനിമാ ആസ്വാദനം
  • കവിത / കഥ- രചന
  • ലേഖനം

കുട്ടിയുടെ പേര്, ക്ലാസ്, സ്കൂൾ എന്നിവ വ്യക്തമായി സൃഷ്ടികളിൽത്തന്നെ രേഖപ്പെടുത്തണം. കുട്ടികൾ തയ്യാറാക്കിയ സൃഷ്ടികൾ നല്ല വ്യക്തതയോടെ ഫോട്ടോ / സ്കാൻ ചെയ്ത് ഏപ്രിൽ 15 ന് മുമ്പ് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി രക്ഷിതാക്കൾ സ്കൂളിലേക്ക് അയക്കണം.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...