Saturday, February 8, 2020

പഠനോത്സവത്തിന്റെ വിളംബരമായി കോർണർ കോൺഫറൻസ്

 പഠനോത്സവത്തിന്റെ വിളംബരമായി കോർണർ കോൺഫറൻസ് 


  പഠനോത്സവത്തിന്റെ വിളംബരമായി ആയിപ്പുഴ ഗവണ്മെന്റ് യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കോർണർ കോൺഫറൻസ് സംഘടിപ്പിച്ചു. സ്കൂളിന്റെ അക്കാദമിക് മികവുകൾ സമൂഹവുമായി പങ്കുവെക്കുന്നതിനു വേണ്ടി തുമ്പോല്‍, ആയിപ്പുഴ, പട്ടാന്നൂര്‍, കാളാമ്പാറ, കൂരാരി എന്നീ അഞ്ചു കേന്ദ്രങ്ങളിലാണ്  പരിപാടി സംഘടിപ്പിച്ചത്. മികവ് പ്രദർശനം, കുട്ടികളുടെ പഠന മികവുകൾ എന്നിവ അവതരിപ്പിക്കുകയും സ്കൂളിന്റെ വികസന കാര്യങ്ങളിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നിർദ്ദേശങ്ങൾ ശേഖരിക്കുകയും ചെയ്തു. കൂടാതെ സ്കൂളിന്റെ ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ബ്രോഷർ പരിപാടിയിൽ പ്രകാശനം ചെയ്തു. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ റജിസ്ട്രേഷൻ ഉത്ഘാടനം ചടങ്ങിൽ നിർവഹിച്ചു.
കൂടാളി ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ കെ വി കൃഷ്ണൻ, കെ എ നാജിയ, കെ കെ കുഞ്ഞിക്കണ്ണൻ, കെ സി രാജശ്രീ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ പരിപാടികൾ ഉത്ഘാടനം ചെയ്തു. മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി പി ശശിധരൻ, മുൻ ഹെഡ്മാസ്റ്റർ ശശികുമാർ പട്ടാന്നൂർ, ബി ആർ സി ട്രെയിനർമാരായ ഉനൈസ് മാസ്റ്റർ, ശ്രീജിത്ത്‌ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പി ടി എ ഭാരവാഹികളായ വി നാസർ, കെ സലാഹുദ്ധീൻ, മജീദ് കൊവ്വൽ, മാമു വി, ഷബാന കെ, ഫൗസിയ കെ, കെ വി ഷൈലജ, വി സി സുശീല, ടി എം രമേശൻ, കെ പി അബ്ദുൽ റഹ്‌മാൻ, എൻ മുഹ്സിൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എൻ ലക്ഷ്മണൻ മാസ്റ്റർ സ്വാഗതവും ആർ പി ഹുസൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു. സ്കൂളിൻറെ നേതൃത്വത്തിലുള്ള പഠനോത്സവം ഫെബ്രുവരി 20 ന് നടക്കും.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...