Wednesday, February 12, 2020

പഠനോത്സവം ഉപജില്ലാതല സംഘാടകസമിതി

ഉപജില്ലാതല പഠനോത്സവത്തിൻെറ സംഘാടകസമിതി രൂപികരിച്ചു.

 മട്ടന്നൂർ ഉപജില്ലാതല പഠനോത്സവത്തിൻെറ  സംഘാടകസമിതി യോഗം ഗവ. ആയിപ്പുഴ  യു പി സ്കൂളിൽ വെച്ചു നടന്നു. വാർഡ് മെമ്പർ ശ്രീമതി. നാജിയയുടെ അധ്യക്ഷതയിൽ വികസന സ്റ്റാൻഡിങ്ങ്  കമ്മിറ്റി ചെയർമാൻ കെ.വി. കൃഷ്ണൻ സംഘാടകസമിതി സമിതി യോഗം ഉദ്‌ഘാടനം  ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. പി. അംബിക ടീച്ചർ പഠനോത്സവം വിശദീകരണം നടത്തി. സ്കൂൾ HM ലക്ഷ്മണൻ മാസ്റ്റർ  സ്വാഗതം പറഞ്ഞു. ബി ആർ സി ട്രെയ്നർ എം. ഉനൈസ് മാസ്റ്റർ പഠനോത്സവം ഉപജില്ലാതലം എങ്ങനെ സംഘടിപ്പിക്കാം എന്നതിനെ കുറിച്ചും അതിൻെറ  പ്രചാരണത്തിൻെറ    വിവിധ തന്ത്രങ്ങളെ  കുറിച്ചും സംസാരിച്ചു. പി ടി എ പ്രസിഡണ്ട്, മദർ പി ടി എ പ്രസിഡണ്ട് രക്ഷിതാക്കൾ, അധ്യാപകർ  എന്നിവരുടെ നിറഞ്ഞ പങ്കാളിത്തം ഉണ്ടായിരുന്നു. സി ആർ സി സിമാരായ ഷിഞ്ജിത, രതി ടീച്ചർ, റീജ ടീച്ചർ, ഗീഷ്മ ടീച്ചർ, സ്പെഷ്യലിസ്റ് അധ്യാപിക പ്രീതി, റിസോഴ്സ് ടീച്ചർ ലയന ന്നിവർ ബി ആർ സി യിൽ നിന്ന് പങ്കെടുത്തു. മികച്ച രീതിയിൽ സ്വഗതസംഘം സംഘടിപ്പിക്കാൻ സ്കൂളിന് കഴിഞ്ഞു. സ്കൂൾ സ്റ്റാഫ്  സെക്രട്ടറി  ആർ.പി ഉസ്സൻ  കുട്ടി മാസ്റ്റർ സംഘടകസമിതി പാനൽ അവതരിപ്പിച്ചു. അത് യോഗം അംഗീകരിച്ചു.
19 ആം തിയ്യതി വിളംബരഘോഷ യാത്ര നടത്താനും 17ആം  തീയ്യതി പ്രചാരണ ദിനമായി ആചരിക്കാനും തീരുമാനിച്ചു. ഒപ്പം യോഗത്തിൽ വെച്ച് എടുത്തുപറയേണ്ട കാര്യം അവിടത്തെ വികസന സമിതി മെമ്പർ ശ്രീ.സി.സി.അഹമ്മദ് കുട്ടി  ഹാജി 2500/-രൂപ പഞ്ചായത്തുതല പഠനോ ത്സവത്തിന് വേണ്ടി സ്കൂളിന് സംഭാവന നൽകി ചടങ്ങിൽ ഉപജില്ലാവിദ്യാ ഭ്യാസ ഓഫീസർ സംഭാവന ഏറ്റുവാങ്ങി.കുട്ടികളുടെ കൈപ്പടയിൽ തയ്യാറാക്കിയ നോട്ടീസ് വിതരണം ചെയ്യാനും കുട്ടികൾ തന്നെ നടത്തുന്ന അനൗൺസ്‌മെൻറ്  വഴി പരാചരണം നടത്താനും തീരുമാനിച്ചു. അതുപോലെ പഠനോത്സവവുമായി ബന്ധപെട്ട് കുട്ടികൾ തയ്യാറാക്കിയ വാട്സ്ആപ്പ് വോയിസ്‌ ക്ലിപ്പുകൾ, നാട്ടിലെ മറ്റ് പ്രധാന വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കാനും തീരുമാനിച്ചു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...