Thursday, February 20, 2020

മട്ടന്നൂർ ഉപജില്ല പഠനോത്സവം

മട്ടന്നൂർ ഉപജില്ലയിലെ പഠനോത്സവങ്ങൾക്ക് തുടക്കമായി


 പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെയും സമഗ്ര ശിക്ഷാ കേരളയുടേയും നേതൃത്വത്തിലുള്ള പഠനോത്സവത്തിന് മട്ടന്നൂരിൽ മികച്ച തുടക്കം. ഗവ.യു.പി സ്കൂൾ ആയിപ്പുഴയിൽ വെച്ച് നടന്ന ഉപജില്ലാതല  പഠനോത്സവം കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഫലിൻ്റെ അധ്യക്ഷതയിൽ കെ.കെ രാഗേഷ് എം പി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രദർശനം കൂടാളി ഗ്രാമപഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.പി പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി കൃഷ്ണൻ കുട്ടികളുടെ പാഠപുസ്തകം പ്രകാശനം ചെയ്തു. സ്കൂൾ വികസന സമിതി അധ്യക്ഷ കെ.എ നാജിയ വിവിധ പരിപാടികളിൽ കുട്ടികൾ നേടിയ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി അംബിക പഠനോത്സവ വിശദീകരണം നടത്തി. ഡയറ്റ് ഫാക്കൽറ്റി ഇ.വി സന്തോഷ് കുമാർ, ബിപിസി എ.വി രതീഷ്, പ്രഥമാധ്യാപകൻ എൻ ലക്ഷ്മണൻ, പി പ്രസാദൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് വി നാസർ, മദർ പി.ടി.എ പ്രസിഡണ്ട് കെ. ഷബാന, ബി.ആർ.സി ട്രെയിനർമാരായ എം.ഉനൈസ്, കെ.കെ ശ്രീജിത്ത്, ആർ.പി. ഹുസൈൻ എന്നിവർ സംസാരിച്ചു. പഠനോത്സവത്തോടനുബന്ധിച്ച് വിഷയാടി സ്ഥാനത്തിലുള്ള പ്രദർശന സ്റ്റാളുകളും ഒരുക്കി.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...