Thursday, August 15, 2019

കൂടെയുണ്ട് മട്ടന്നൂർ BRC യുടെ പഠനോപകരണശേഖരണം

കൂടെയുണ്ട്
മട്ടന്നൂര്‍ ബി ആര്‍ സി യുടെ പഠനോപകരണശേഖരണം

  വാട്സ് ആപ്പ് സ്റ്റാറ്റസിലും മെസേജ് വഴിയും FB പോസ്റ്റ് വഴിയും നൽകിയ സന്ദേശമായിരുന്നു, മട്ടന്നൂർ BRC യുടെ പഠനോപകരണ ശേഖരണം. ബി ആർ സി അംഗങ്ങളെല്ലാം കട കയറി ശേഖരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പക്ഷേ സോഷ്യൽ മീഡിയയിലെ മെസേജ് കണ്ടപ്പോൾ പലരും, അധ്യാപകരും നാട്ടുകാരും, വിളിക്കാൻ തുടങ്ങി. എത്ര മണിക്കെത്തിക്കണം, എവിടെയാണ് ഓഫീസ്, പൈസ അയച്ചാൽ മതിയോ എന്നൊക്കെ. പ്രിയപ്പെട്ട പല അധ്യാപകരും സുഹൃത്തുക്കളും FB യിൽ നമ്മുടെ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. അപ്പോത്തന്നെ ഇത് ക്ലിക്കാവും എന്ന് നമുക്ക് തോന്നിയിരുന്നു. 100 പേപ്പർ പേന തന്ന് പരിസ്ഥിതി സൗഹൃദം ഓർമിപ്പിച്ച സ്പെഷൽ സ്കൂൾ, പി.ടി.എ ഗ്രൂപ്പിൽ മെസേജിട്ട് സാധനങ്ങൾ ശേഖരിച്ചവർ, നേരിട്ടെത്തിക്കാൻ പറ്റാതെ വന്നപ്പോൾ സുഹൃത്തുക്കൾക്ക് പൈസ അയച്ച് സാധനങ്ങൾ വാങ്ങിപ്പിച്ചവർ, നേരിട്ട് BRC യിൽ വന്ന് സ്നേഹം നിറച്ചവർ, കടയിൽ നിന്നും പിന്നാലെ വന്ന് നമ്മുടെ ചാക്ക് നിറച്ചവർ, സുഹൃത്തുക്കളുടെ കൈയിൽ കൊടുത്തയച്ചവർ, കടയിൽ വിളിച്ച് പറഞ്ഞ് BRC യെ അറിയിച്ചവർ, കടയിൽ നിന്നും കണ്ട BRC ടീമിന് സാധനങ്ങൾ വാങ്ങി ഞങ്ങളെ തേടിപ്പിടിച്ച് കൊണ്ടുത്തന്ന വീട്ടമ്മയെപ്പോലുള്ളവർ, അടുത്ത ദിവസം നേരിട്ടെത്തിക്കാം എന്ന് വാക്ക് തന്നവർ.... ഇനിയുമുണ്ട്. എഴുതിത്തീർക്കാനാവില്ല, ഒരുപാട് പേരുടെ സ്നേഹമാണ്, കരുതലാണ്, താങ്ങാണ് ഇന്ന് കാണാൻ സാധിച്ചത്. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയണ്ട എന്ന് പറയുന്നത് പോലെ ഫോട്ടോ എടുക്കാൻ പോലും പലരും സമ്മതിച്ചില്ല. പിടിച്ചു നിർത്തി എടുത്തതാണ് പല ചിത്രങ്ങളും. പ്രശസ്തിക്ക് വേണ്ടി സഹകരിച്ചതല്ല അവരൊന്നും, കൂടെയുണ്ടെന്ന് പറയുകയായിരുന്നു, മനസിൻറെ നൻമ വെളിപ്പെടുകയായിരുന്നു, ഒന്നിക്കുകയായിരുന്നു, അദ്ഭുതപ്പെടുത്തുകയായിരുന്നു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...