Monday, August 19, 2019

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
 
 ദുരിതപ്പെയ്ത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മട്ടന്നൂര്‍ ബി ആര്‍ സി കൂടെയുണ്ട് എന്ന പേരില്‍ സമാഹരിച്ച പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ പി അംബിക ടീച്ചര്‍ മട്ടന്നൂര്‍ ഹൈസ്കൂളിലെ കുട്ടികള്‍ക്ക് നല്‍കിയാണ് പഠനോപകരണ വിതരണോദ്ഘാടനം നടത്തിയത്. നോട്ടുപുസ്തകം, കുട, ബേഗ്, വാട്ടര്‍ ബോട്ടില്‍, പേന, പെന്‍സില്‍, ക്രയോണ്‍സ്, ഇന്‍സ്ട്രുമെന്റ് ബോക്സ്, ഇറേസര്‍, ഷാര്‍പ്നര്‍, സ്നാക്സ് ബോക്സ് എന്നിവയടങ്ങുന്നതാണ് കിറ്റ്.
 ബി പി ഒ, എ വി രതീഷ്, പ്രഥമാധ്യാപകന്‍ യതീന്ദ്രന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി പവിത്രൻ മാവില, ട്രെയിനര്‍ ശ്രീജിത്ത് കെ കെ, ഷിഞ്ജിത കെ, അക്ഷയ് പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മേറ്റടി എല്‍ പി സ്കൂളിലെ കുട്ടികള്‍ക്ക് ബി പി ഒ എ വി രതീഷ് മാസ്റ്റര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ആകെ 107 കുട്ടികള്‍ക്കുളള പഠനോപകരണങ്ങള്‍ വിതരണത്തിനായി തയ്യാറായിട്ടുണ്ട്.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...