എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Tuesday, July 30, 2019

സര്‍ഗാത്മക നാടക ശില്‍പശാല

കളിയാണു കാര്യം
സര്‍ഗാത്മക നാടക ശില്‍പശാല


  മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ ഉപജില്ലയിലെ അധ്യാപകര്‍ക്ക് 'കളിയാണു കാര്യം' എന്ന പേരില്‍ സര്‍ഗാത്മക നാടക ശില്‍പശാല നടത്തി. വൈവിധ്യമാര്‍ന്ന പഠനതന്ത്രങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ക്ലാസ്സ്റൂം പഠനം ആകര്‍ഷകമാക്കുന്നതിനും സ്വന്തം ക്ലാസ്സ് റൂം സര്‍ഗാത്മകമാക്കുന്നതിനും ഉളള പരിശീലനമാണ് ഈ ശില്‍പശാലയിലൂടെ ലക്ഷ്യമിട്ടത്. ജൂലൈ 27 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 6.30വരെയായിരുന്നു പരിപാടി. പടവ് ക്രിയേറ്റീവ് തിയ്യറ്ററാണ് ശില്‍പശാലയ്ക്ക് നേതൃത്വം നല്കിയത് . ഡയറ്റ് ഫാക്കല്‍റ്റി സന്തോഷ് കുമാര്‍ ഇ വി, ബി പി ഓ രതീഷ് എ വി എന്നിവര്‍ സംബന്ധിച്ചു. ശില്‍പശാലയുടെ രണ്ടാം ഘട്ടം നടത്താനുളള ഒരുക്കത്തിലാണ് അധ്യാപകര്‍. 


അധ്യാപകരുടെ ചില പ്രതികരണങ്ങള്‍:

രഞ്ജിത്ത് ടി പി, പനമ്പററ ന്യൂ യു പി സ്കൂള്‍ 

ജൂലായ് 27 ..........
ജീവിതത്തിലെ അവിസ്മരണീയ ദിനം ..... പിറവി മുതൽ നാം ഏതൊക്കെ ഏതൊക്കെ രംഗങ്ങളിലൂടെ കടന്നുപോയി. പോയി കൊച്ചു കുട്ടികളായി മഞ്ചാടി കൊണ്ട് കളിച്ചു. ഫാഷൻ ഷോകളിൽ പങ്കെടുത്തു .ഇഷ്ടപ്പെട്ട സദ്യ കഴിച്ചു .കൂടുവിട്ടു കൂടുമാറി പുതിയ കുട്ടികളോടൊപ്പം വിവിധ കളികളിൽ ഏർപ്പെട്ടു. അമ്പലങ്ങളിലെ  ആനപ്പുറത്തെ എഴുന്നള്ളത്തു കണ്ടു, മുസൽമാനായി നിസ്കരിച്ചു ,യേശു ദേവൻറെ തിരുരൂപത്തിനു മുന്നിൽ മുട്ടുകുത്തി നമസ്കരിച്ചു ,കൊടും വരൾച്ചയും വെള്ളപ്പൊക്കവും അതിജീവിച്ചു. സംഗീതക്കച്ചേരികളിലും നൃത്ത ക്ലാസ്സുകളിലും പങ്കെടുത്തു .സ്വന്തം ശവക്കല്ലറയിൽ എഴുതി വെക്കേണ്ട വാചകങ്ങൾ കണ്ടെത്തി. മരിച്ചു കഴിഞ്ഞാൽ  കൂടപ്പിറപ്പുകളുടെ വേദന കണ്ടു .മഹാനായ ബഷീറിൻറെ കഥാപാത്രങ്ങളെയും ബഷീറിനെയും നേരിൽ കൊണ്ടു. ഇതെല്ലാം നമുക്ക് സമ്മാനിച്ച പ്രീയപ്പെട്ടവർക്കെല്ലാം സ്നേഹത്തിൻറെ മയിൽപ്പീലി തുമ്പു കൊണ്ട് ഹൃദയത്തിൻറെ ഭാഷയിൽ കുറിക്കുന്നു നന്ദി നന്ദി നന്ദി.


സ്മേര ദേവന്‍, കാര എല്‍ പി സ്കൂള്‍

Today's prgrm was very good. We enjoyed all activities. It developed our skills and confidence. Thnks RPs and brc .

റജ്നാസ് വി, കോളാരി എല്‍ പി സ്കൂള്‍

പൊളിച്ചു, തകർത്തു, തിമർത്തു,,,,
ഉച്ചക്ക് ശേഷമുള്ള അഭിനയ സെഷൻ ഏറ്റവും സൂപ്പർ👍... നമ്മുടെ ഉള്ളിലെ സർഗാത്മകത പുറപ്പെടുവിച്ച സെഷൻ,,, ഒരു നിമിഷം പോലും മടുപ്പുളവാക്കാത്ത ,ഫുൾ ടൈം +ve എനർജി തന്ന സെഷനുകൾ,,,, ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളിൽ സന്തോഷത്തിന്റെ തിരകൾ അലയടിക്കുന്നു... സമയം കൃത്യമായി വിനിയോഗിച്ച്, ഞങ്ങളെ ഒരു മാജിക്ക് പോലെ അഭിനയിപ്പിച്ച Rp മാരെ പ്രശംസിക്കുന്നു.... എല്ലാവരും മികച്ച അഭിനയ കഴിവ് തെളിയിക്കാൻ കഴിഞ്ഞ ഒരു ദിവസം🙏 നന്ദി 




ഗീതു കെ എന്‍, കോവൂര്‍ എല്‍ പി സ്കൂള്‍
ഒരുപാട് നന്ദി മട്ടന്നൂർ ബി.ആർ സിയോട് വെറുതേ ഒരു ദിവസം വീട്ടിലെ അടുക്കളയിൽ തിന്നാനായിക്കളയുന്ന ഒരു ശനിയാഴ്ചയെങ്കിലും ഇത്രയും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിച്ചു. ഞങ്ങളറിയാതെ ഞങ്ങളുടെ ഈ ശനിയാഴ്ച ഉത്സവമായിരുന്നു.
ഈ പ്രവർത്തനങ്ങൾ പലതും ചെറിയ ഒരു LP school ആയ ഞങ്ങളുടെ കുട്ടികൾക്ക് ഒരു ആഘോഷമാക്കി തീർക്കുവാൻ സാധിക്കും. കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികളെ കൂടി ഉൾപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ഞങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിച്ചത് ' കൂടാതെ ഇന്നത്തെ ദിവസം പരിസരബോധമില്ലാതെ പലരും ആഘോഷിക്കുകയായിരുന്നു'. സ്വന്തം കുടുംബത്തിലെന്ന പോലെ ഞാനുൾപ്പടെയുള്ള എല്ലാവരും ജീവിതത്തിൽ പല വേദികളിലും ഈ ക്രിയേറ്റീവ് ഡ്രാമയെക്കുറിച്ച് ഒരു വാക്ക് പറയാനുണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്R P മാർക്കുള്ള നന്ദി പറഞ്ഞാൽ തീരാത്തതാണ് ഇങ്ങനെ ഒരു ദിവസം സമ്മാനിച്ചതിന് പറഞ്ഞാൽ തീരാത്ത നന്ദി R Pമാരോടും.


When I recall those experiences I am sure that the future of our schools are safe in the hands of this young generation.  Children are very lucky to have such woderful energetic teachers. Congratulations to BRC for nurturing the young talents. Hats off for your hardwork. We expect more imaginative efforts from your part. We are ready to extend  any kind of support . This collective should not be allowed to dissolve. Keep this spirit go up. We should have more cooperation and warm relationship aamong teachers and schools. Add more right spirited people who missed the bus. Let us this be the right moment for making a change. 

Namaste 🙏
The One day Creative Workshop was really a wonderful experiences and a memorable one in my life indeed.  The success of the event was the active participation of all team members.🤝
The events from simple to complex all were well designed and preplanned really.🌹🌹
The marks giving methods were very cunning.., not hurting to any one
✅✅❤💛💚
We got a lot of precious values and good experiences from this workshop. 🌹🌹
This will surely make One bold to undertake  any challenging activities in schools, especially dealing with children in the classrooms..🏹
The feedback given by all the participants were also interesting. HM Girija teacher's words were very sincere and a very wonderful experience. The teacher's words made us younger and bold..🌷Thank you Girija teacher for your sincere words.👏
Of course, this Creative Drama Workshop is a Golden Feather on the hats of the Mattannur BRC

 ⚜⚜⚜
Thank you all
💐💐💐


ഷോജിന്‍, പട്ടാന്നൂര്‍ യു പി സ്കൂള്‍
ഞാനിന്നലെ ഒരു സുന്ദരമായ സ്വപ്നം കണ്ടു....... പക്ഷെ നുള്ളിനോക്കിയപ്പോൾ അറിയുന്നുണ്ടായിരുന്നു... നടക്കാൻ ഒരു സാധ്യതയും ഇല്ലാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തുന്നത് സ്വപ്നത്തിൽ മാത്രമാണെങ്കിൽ ഇന്നലെ ഞാൻ കണ്ടത് സ്വപ്നം തന്നെ ആയിരുന്നു......

No comments:

Post a Comment