Friday, June 28, 2019

ആർപിമാർക്ക് ആദരം

ആർപിമാർക്ക്  ആദരം 

      
  മട്ടന്നൂർ ബി ആർ സിയുടെ നേതൃത്വത്തിൽ നടത്തിയ 2019-20 അധ്യയന വർഷത്തെ അവധിക്കാല അധ്യാപക ശില്പശാലയിൽ പരിശീലകരായി സേവനം അനുഷ്ഠിച്ച അധ്യാപകരെ ആദരിച്ചു. MTS GUPS മട്ടന്നൂരിൽ വെച്ച്‌ നടന്ന പരിപാടി  ഡയറ്റ് പ്രിൻസിപ്പൽ പി യു രമേശൻ ഉദ്‌ഘാടനം ചെയ്തു. എ ഇ ഒ എ.പി അംബിക ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷാ കണ്ണൂർ പ്രോഗ്രാം ഓഫീസർ എസ് പി രമേശൻ മാസ്റ്റർ, ബി പി ഒ രതീഷ് എ.വി, എച്ച് എം ഫോറം സെക്രട്ടറി മനോജൻ എം, മട്ടന്നൂർ  MTS GUPS പ്രഥമാധ്യാപകൻ ശശിധരൻ എം പി, ട്രെയിനർമാരായ ശ്രീജിത്ത് കെ കെ, ജോസഫ് പി വി എന്നിവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ഡയറ്റ് പ്രിൻസിപ്പൽ രമേശൻ മാസ്റ്റർക്കുള്ള സ്നേഹോപഹാരം ബി ആർ സിയുടെ നേതൃത്വത്തിൽ നൽകി. കൂടുതൽ ഫോട്ടോസ് ഗാലറിയിൽ.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...