Tuesday, January 29, 2019

സുരീലി ഹിന്ദി പഠനോപകരണ കിറ്റ് വിതരണം

സുരീലി ഹിന്ദി പഠനോപകരണ കിറ്റ് വിതരണം ചെയ്തു

       
    വിദ്യാർത്ഥികളെ ഹിന്ദി ഭാഷയിലേക്ക് ആകർഷിക്കുക,    ഹിന്ദിയിൽ ആശയ വിനിമയ ശേഷി  ഉണ്ടാക്കിയെടുക്കുക എന്നീ ലക്ഷ്യത്തോടെ ഉപജില്ലയിലെ 28 വിദ്യാലങ്ങളിലെ  ഹിന്ദി അധ്യാപകർക്ക് സമഗ്ര ശിക്ഷ മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ദ്വിദിന ട്രൈഔട്ട് ക്ലാസ് നൽകി.
  
  മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ യതീന്ദ്രനാഥിൻറ അധ്യക്ഷതയിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ രതീഷ് എ വി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസത്തെ പരിശീലനത്തെത്തുടർന്ന് ഉപജില്ലയിലെ എഴുപത്തിയെട്ട് വിദ്യാലയങ്ങൾക്കും പഠനോപകരണ കിറ്റ് നൽകി. പവിത്രൻ കെ,  പുഷ്പരാജൻ എന്നിവർ സംസാരിച്ചു. ബി ആർ സി കോ-ഓഡിനേറ്റർമാരായ    വിനോദ്എം.പി, സുരേന്ദ്രൻ പി എന്നിവർ ക്ലാസെടുത്തു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...