എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Wednesday, January 16, 2019

ആക്ടിവിറ്റി പാക്കേജുകള്‍

പഠനോത്സവം

  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഈ അക്കാദമിക വർഷത്തെ മികവിന്റെ വർഷമായാണ് പരിഗണിക്കുന്നത്. വിദ്യാലയങ്ങളിൽ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ തുടർച്ചയായി പ്രവർത്തന പദ്ധതികളും തയ്യാറാക്കി വിവിധങ്ങളായ പഠനപ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇങ്ങനെ നടക്കുന്ന പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹവുമായി പങ്കുവയ്ക്കാൻ പഠനോത്സവം എന്ന വിപുലമായ പ്രവർത്തന പദ്ധതി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജനുവരി 26 മുതൽ ഈ പ്രവർത്തനങ്ങൾ ആരംഭിക്കും.

പഠനോത്സവം SRG കണ്‍വീനര്‍മാര്‍ക്കുളള പരിശീലനത്തില്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ ആര്‍ അശോകന്‍ സര്‍ സംസാരിക്കുന്നു.
  പഠനോത്സവത്തിന്റെ തുടർച്ചയായി വിദ്യാലയങ്ങളെ സവിശേഷമായും കേന്ദ്രീകരിച്ചു കൊണ്ട് അഞ്ച് മാസം നീണ്ടു നിൽക്കുന്ന എൻറോൾമെന്റ് കാമ്പയിനും നടത്തണം.

പഠനോത്സവത്തിനാവശ്യമായ സാമഗ്രികൾ
പഠനോത്സവം, നിര്‍ദേശങ്ങള്‍
പഠനോത്സവം, സവിശേഷതകള്‍
മാര്‍ഗരേഖ 
 
ആക്ടിവിറ്റി പാക്കേജുകള്‍

No comments:

Post a Comment