Wednesday, February 7, 2018

ഗണിതവിജയം

ഗണിതവിജയം ബി ആര്‍ സി തല ട്രൈഔട്ട് 
ഗണിതത്തിലെ അമൂര്‍ത്താശയങ്ങളെ എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന നൂതന പരിപാടിയായ 'ഗണിതവിജയ'ത്തിന്റെ ബി ആര്‍ സി തല ട്രൈഔട്ട് കൊടോളിപ്രം ഗവ എല്‍ പി സ്കൂളില്‍ പുരോഗമിക്കുന്നു.
ഉപജില്ലയിലെ ഒരു സ്കൂളിനെയാണ് ട്രൈഔട്ടിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പത്തു ദിവസത്തെ പരിശീലനമാണ് ഈ വര്‍ഷം നടത്തുന്നത്. സ്കൂളിലെ രക്ഷിതാക്കളുടെ സഹകരണത്തോടെ നിര്‍മിച്ച പഠനോപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിശീലനത്തിന് ബി ആര്‍ സി അംഗങ്ങളായ ഉനൈസ് എം, വിനോദ് എം പി, സുധ സി, റീജ പി പി എന്നിവര്‍ നേതൃത്വം നല്‍കുന്നു.


കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയില്‍

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...