Tuesday, February 13, 2018

അക്കാദമിക മാസ്റ്റർ പ്ലാൻ

ജനാധിപത്യവും മതനിരപേക്ഷതയും വളർത്താൻ പൊതു വിദ്യാലയങ്ങൾ ശക്തിപ്പെടണം: ഡോ: എ പി കുട്ടികൃഷ്ണൻ
മാലൂർ: കുട്ടികളിൽ ജനാധിപത്യ ബോധവും മതനിരപേക്ഷ ബോധവും വളർത്താൻ പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടണമെന്ന് എസ് എസ് എ സംസ്ഥാന പ്രൊജക്ട് ഡയറക്ടർ ഡോ: എ പി കുട്ടി കൂഷ്ണൻ. മാലൂർ പനമ്പറ്റ ന്യു യുപി സ്കൂളിലെ രക്ഷാകർതൃ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറു ശതമാനം സാക്ഷരത നേടിക്കൊണ്ട് രാജ്യത്തിന് മാതൃകയായ കേരള സംസ്ഥാനത്തിന് ജനാധിപത്യം മതനിരപേക്ഷത എന്നിവയിൽ ഇനിയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പുതുതലമുറയെ വാർത്തെടുക്കണം.അതിനുതകുന്ന രീതിയിൽ കൂടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പിലാക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് സമൂഹം സംഘടിതമായി പ്രവർത്തിക്കണം. അധ്യാപകരും രക്ഷിതാക്കളും അതിനായി മുന്നിട്ടിറങ്ങണം. കേരള വിദ്യാലയ അന്തരീക്ഷവും പഠനവും ഹൈടെക്കാകാൻ പോവുകയാണെന്നും ഈ അധ്യയന വർഷം തന്നെ നാൽപത്തയ്യായിരം ക്ലാസ് മുറികൾ ഇത്തരത്തിൽ മാറുമെന്നും അദ്ദേഹം പറഞ്ഞു. എം ഹാഷിം പരിപാടിയിൽ അധ്യക്ഷത വഹിച്ചു. അക്കാദമിക മാസ്റ്റർ പ്ലാൻ സുമതി കരിയാടൻ പ്രകാശനം ചെയ്തു. പൂർവ്വ വിദ്യാർഥികൂടിയായ ഡോ.പി ശിവപ്രസാദ് ഏറ്റുവാങ്ങി. എം.ചേതസ് മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. പ്രഥമാധ്യാപിക പി.വി മഞ്ജുളകുമാരി, അസ്മ നാസർ, എ വിനോദ് കുമാർ, ടി.പി രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു. സജീവ്കാവുങ്കര രക്ഷിതാക്കൾക്ക്‌ ബോധവൽക്കരണ ക്ലാസെടുത്തു.

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...