Sunday, October 8, 2017

പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍

പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തു

     മട്ടന്നൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ കൈതേരി-ആറങ്ങാട്ടേരി, പൊറോറ-മഞ്ചപ്പറമ്പ് എന്നിവിടങ്ങളില്‍ പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍ ആരംഭിച്ചു. ആറങ്ങാട്ടേരിയില്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുനിത പി യുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പ്രസീത ഉദ്ഘാടനം ചെയ്തു. ബി പി ഒ രതീഷ് എവി പദ്ധതി വിശദീകരിച്ചു. സന്ധ്യാലക്ഷ്മി, വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ മോഹനന്‍ മാസ്റ്റര്‍,രാമചന്ദ്രന്‍ മാസ്റ്റര്‍, പ്രമീള കെ, ബൈജു കാനം, റിജേഷ് സി കെ, സജിത്ത് സി എന്നിവര്‍ സംസാരിച്ചു. കെ എം മനോഹരന്‍ സ്വാഗതവും ഹേമന്ത് വി നന്ദിയും പറഞ്ഞു. 

മഞ്ചപ്പറമ്പില്‍ മട്ടന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി ബിന്ദുവിന്റെ അധ്യക്ഷതയില്‍ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. അംബുജാക്ഷന്‍ മാസ്റ്റര്‍, രാജിത്ത് കുളവയല്‍, എം പി വിനോദ്, വിദ്യാവളണ്ടിയര്‍,  രാജന്‍ എന്നിവര്‍ സംസാരിച്ചു.



കൂടുതല്‍ ചിത്രങ്ങള്‍ ഗാലറി യില്‍.

No comments:

Post a Comment

   മട്ടന്നൂർ ബിആർസിയുടെ പുതിയ ഓഫീസ് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിക്കുന്നു. 2026 മാർച്ച് പത്താം തീയതി ചൊവ്വാഴ്ച 11 30 am ന്   ബഹു  എംഎൽഎ ശ്രീ...