Saturday, July 22, 2017

പ്രധാനാധ്യാപക പരിശീലനം 


                വിദ്യാലയങ്ങളിലെ ജൂൺ മാസത്തെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ ഉപജില്ലയിലെ പ്രധാനാധ്യാപകർക്ക് 2017 ജൂലൈ 22 ന് എം.ടി.എസ് ഗവ.യു.പി.സ്കൂൾ മട്ടന്നൂരിൽ വെച്ച് ഏകദിന പരിശീലനം നൽകി . ഡയറ്റ്‌ ഫാക്കൽറ്റി അംഗം സന്തോഷ് കുമാർ കെ കെ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ പി അംബിക , ബി പി ഒ രതീഷ് കുമാർ എ വി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി .
  പ്രധാനാധ്യാപകരുടെ ക്ലാസ്സ്‌റൂം മോണിറ്ററിങ് , എൽ എസ് എസ് ഫലവിശകലനം ,ജൂലൈ ആഗസ്റ്റ് മാസത്തെ മോണിറ്ററിംഗ് ഫോർമാറ്റ് പരിചയപ്പെടുത്തൽ ഇവ വിവിധ സെഷനുകളിലൂടെ പരിചയപ്പെടുത്തി . പ്രതിഭാകേന്ദ്രം ,മലയാളത്തിളക്കം , തുടങ്ങിയ വിഷയങ്ങൾ സ്ലൈഡ് പ്രെസന്റേഷന്റെ  സഹായത്തോടെ ബി പി ഒ വിശദീകരിച്ചു . ക്ലസ്റ്റർ പരിശീലനം ,ഗ്രാൻറ് വിതരണം ,തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തി .

No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...