Our Facebook Page
Friday, June 30, 2017
Thursday, June 29, 2017
മട്ടന്നൂര്‍ മണ്ഡലം വിദ്യാഭ്യാസ യോഗം
വായനാ പക്ഷാചരണം- വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, എസ് എസ് എ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംയുക്ത പരിപാടികള്‍- വായനാമല്‍സരം- സംബന്ധിച്ചുള്ള സര്‍ക്കുലര്‍ Click Here
Friday, June 23, 2017
ഐ ഇ ഡി സി മെഡിക്കൽ ക്യാമ്പ്
മട്ടന്നൂർ ബി ആർ സി ട്രെയിനർ ശ്രീമതി.നിർമലാദേവി സ്വാഗതം പറഞ്ഞു .വിശിഷ്ടാതിഥിയായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ .എ പി അംബിക ടീച്ചര്‍ പങ്കെടുത്തു. മട്ടന്നൂർ ബി പി ഒ ശ്രീ.എ വി രതീഷ് മാസ്റ്റര്പദ്ധതി വിശദീകരണം നടത്തി . ജി യു പി എസ് മട്ടന്നൂർ എച്ച് എം ശ്രീ.അംബുജാക്ഷൻ മാസ്റ്ററും ,മട്ടന്നൂർ ബി ആർ സി ട്രെയിനർ ശ്രീജിത്ത് മാസ്റ്ററും ആശംസയര്‍പ്പിച്ച് സംസാരിച്ചു. റിസോഴ്സ് ടീച്ചർ ശ്രീമതി.ഗീതമ്മ നന്ദി പറഞ്ഞു . കാഴ്ച വൈകല്യം, LD, MR എന്നീ വിഭാഗങ്ങളിലായി 137 കുട്ടികള്‍ പങ്കെടുത്തു.
കൂടുതല്‍ ഫോട്ടോസ് ഗാലറിയില്‍
Thursday, June 22, 2017
Tuesday, June 20, 2017
Monday, June 19, 2017
Thursday, June 15, 2017
മുഖ്യമന്ത്രിയുടെ സന്ദേശം
16.6.2017 ന് സ്കൂള്‍ അസംബ്ലിയില്‍ വായിക്കുവാനുള്ള മുഖ്യമന്ത്രിയുടെ സന്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക Click here
Thursday, June 1, 2017
മട്ടന്നൂർ ഉപജില്ലാ പ്രവേശനോത്സവം
ഉപജില്ലാ പ്രവേശനോത്സവം നഗരസഭാ ചെയര്മാന് ഭാസ്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ബഹു മട്ടന്നൂർ മണ്ഡലം എം എൽ എ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ വി ദാമോദരൻ യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു .പുതുതായി ചേർന്ന കുട്ടികൾക്ക് വാർഡ് കൗൺസിലർ പി വി ധനലക്ഷ്മി കിറ്റ് വിതരണം ചെയ്തു .എ ഇ ഒ എ പി അംബിക ടീച്ചർ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിച്ചു .ബി പി ഒ എ വി രതീഷ് പരിപാടി വിശദീകരണം നടത്തി .മദർ പി ടി എ പ്രസിഡന്റ് കെ ഷീബ ,ട്രെയിനർ എം പി നിർമലാദേവി ,കെ സുധാകരൻ ,രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അക്ഷരദീപമേന്തിയാണ് നവാഗതർ പ്രവേശനോത്സവത്തിലേക്കെത്തിയത് .സ്കൂളിൽ ആരംഭിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിനായി ഔഷധ ചെടികൾ ഒന്നാം ക്ലാസുകാർ നട്ടു .കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ണിയപ്പവും വിഭവസമൃദ്ധമായ സദ്യയും നൽകി .ഹെഡ്മാസ്റ്റർ പി എം അംബുജാക്ഷൻ മാസ്റ്റർ സ്വാഗതവും ,ട്രെയ്നർ എം ഉനൈസ് നന്ദിയും പറഞ്ഞു .
Subscribe to:
Posts (Atom)