മട്ടന്നൂര്‍ മണ്ഡലം വിദ്യാഭ്യാസ യോഗം
|
ബഹു: ഇ. പി ജയരാജന്‍ എം എല്‍ എ
മട്ടന്നൂർ: മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും സ്മാർട്ട് ക്ലാസ് റൂം നിർമിക്കുമെന്ന് ഇ പി ജയരാജൻ എംഎൽ എ. മണ്ഡലംതല വിദ്യാഭ്യാസ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ 118 സ്കൂളുകളും ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് ക്ലാസ് റൂം നിർമിക്കുന്നത്. എം എൽ എ യുടെ ആസ്തി വികസന ഫണ്ടായ അഞ്ച് കോടി രൂപയും പിടിഎ, പൂർവ വിദ്യാർഥികൾ , മാനേജ്മെന്റ് എന്നിവയുടെ ധനസഹായവും ഉൾപ്പെടുത്തിയാണ് സ്മാർട്ട് ക്ലാസ് റൂം നിർമിക്കുക. എല്ലാ സ്കൂളുകളിലും പിടിഎയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പദ്ധതി നിർവഹണത്തെക്കുറിച്ച് തീരുമാനി ക്കണമെന്നും എംഎൽഎ പറഞ്ഞു. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം രാജൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി അശോകൻ, പി പി നൗഫൽ, പി പി സുഭാഷ്, കെ ശ്രീജ, യു പി ശോഭ, എഇഒ മാരായ എ പി അംബിക, പി വിജയലക്ഷ്മി, കെ ഉഷ, ബിപിഒ പി രതീഷ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ബൈജു, പി പുരുഷോത്തമൻ , എൻ വി ചന്ദ്രബാബു, കെ ടി ചന്ദ്രൻ , വി ദാമോദരൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.
|
No comments:
Post a Comment