Tuesday, March 21, 2017

മട്ടന്നൂർ നിയോജക മണ്ഡലം മികവ്  
മികച്ച കുട്ടികളുടെ അവതരണങ്ങളല്ല മികവുകൾ
   "മികച്ച കുട്ടികളുടെ അവതരണങ്ങളല്ല യഥാർത്ഥ മികവുകൾ. സ്കൂളിന് മുഴുവൻ ഊർജ്ജം പകർന്നിട്ടുള്ള തനതു പ്രവർത്തനങ്ങളാവണം അത്. മറ്റു സ്കൂളുകൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനം എന്നതിലുപരി വിദ്യാഭ്യാസ മേഖലയിലേക്കുള്ള നിങ്ങളുടെ സംഭാവന കൂടിയാവണം." 
      
       മട്ടന്നൂർ മണ്ഡലം മികവുത്സവം എ ഇ ഓ എ പി അംബിക ടീച്ചറുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ വി കെ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്തു. ബി പി ഒ  രതീഷ് എ വി, മുൻ എ ഇ ഒ  ബാലകൃഷ്ണൻ മാസ്റ്റർ, മുൻ ബി പി ഒ  സുധാകരൻ മാസ്റ്റർ , എം പി വിനോദ് എന്നിവർ സംസാരിച്ചു. 16 സ്കൂളുകളിൽ നിന്നായി വൈവിധ്യമാർന്ന അവതരണങ്ങളും പ്രദര്ശനവും   നടന്നു. പങ്കെടുത്ത എല്ലാ സ്കൂളുകൾക്കും സർട്ടിഫിക്കറ്റും മെമെന്റോയും നൽകി.



No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...