Tuesday, January 10, 2017

AWP സി ആർ സി തല ക്രോഡീകരണം 
സിപി പ്രേമരാജൻ 
        കൂടാളി സി ആർ സി തല AWP ക്രോഡീകരണം കൂടാളി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രഭാവതിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ പ്രേമരാജൻ സി പി ഉദ്‌ഘാടനം ചെയ്തു.

പ്രഭാവതി 
വാർഡ്  മെമ്പർമാരായ ശ്രീ കെ വി കൃഷ്ണൻ, ശ്രീമതി നാജിയ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ബിപിഒ ശ്രീ രതീഷ് എ വി പദ്ധതി വിശദീകരിച്ചു. കൊടോളിപ്രം ഗവ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ ചടങ്ങിന് സ്വാഗതവും ബി ആർ സി ട്രെയ്നർ ശ്രീ ശ്രീജിത്ത് കെ കെ നന്ദിയും പറഞ്ഞു. റിസോർസ് ടീച്ചർ ശ്രീമതി കെ കെ ജിഷ, ശ്രീമതി പി ഹേമലത 15 സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ വാർഡ്‌മെമ്പര്മാർ ഉൾപ്പെടെ 29 പേര് പങ്കെടുത്തു.തുടർന്ന് സ്കൂൾ തലത്തിൽ നിന്ന് കിട്ടിയ വിവരങ്ങൾ ഗ്രൂപ്പുകളായി തിരിഞ്ഞു ക്രോഡീകരിച്ചു. 

1 comment:

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...