Friday, October 21, 2016

ഭിന്ന ശേഷി വിദ്യര്‍ത്ഥികള്‍ക്കുള്ള യാത്രാബത്ത വിതരണം

              സര്‍വ്വ ശിക്ഷാ അഭിയാന്‍ മട്ടന്നൂര്‍ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍ ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രാന്‍സ്പോര്‍ട്ട്, എസ്കോര്‍ട്ട് അലവന്‍സിന്‍റെ ഒന്നാം ഘട്ട വിതരണം 2016 ഒക്ടോബര്‍ 21 വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി.എ.പി.അംബികയുടെ അധ്യക്ഷതയില്‍ മട്ടന്നൂര്‍ നഗരസഭ വിദ്യഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.

മട്ടന്നൂര്‍ ഗവ.യു.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ.പി.എം.അംബുജാക്ഷന്‍, റിസോഴ്സ് അദ്ധ്യാപിക പ്രവിന.കെ എന്നിവര്‍ ആശംസ അര്‍പ്പിച് സംസാരിച്ചു.ബി.ആര്‍.സി ട്രെയിനര്‍ എം.പി .നിര്‍മല ദേവി പ്രാര്‍ത്ഥന ചൊല്ലിയ ചടങ്ങിന് മട്ടന്നൂര്‍ ബി.പി.ഒ, ശ്രീ.കെ.ദിനേഷ് കുമാര്‍ സ്വാഗതവും ഐ.ഇ.ഡി.സി. ഏരിയ കണ്‍വീനര്‍ ശ്രീ.എം.പി വിനോദ് നന്ദിയു, പറഞ്ഞു.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 20 വിദ്യാര്‍ത്ഥികള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അലവന്‍സും 26 വിദ്യാര്‍ത്ഥികള്‍ക്ക് എസ്കോര്‍ട്ട് അലവന്‍സുംനലകി.


1 comment:

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...