Tuesday, November 1, 2016

                  മികച്ച പി.ടി.എ അനുമോദനം

        മട്ടന്നൂര്‍ ഉപജില്ലയിലെ മികച്ച പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ട കുരിയോട് എല്‍.പി സ്കൂളിനെ 31/10/2016 ന് നടന്ന പ്രധാനാധ്യാപക പരിശീലനപരിപാടിയില്‍ വെച്ച് അനുമോദിച്ചു. പരിപാടിയുടെ ഔപചാരികഉദ്ഘാടനം മട്ടന്നൂര്‍ നഗരസഭാധ്യക്ഷന്‍ കെ.ഭാസ്കരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി.ദാമോദരന്‍ അധ്യക്ഷം വഹിച്ചു. ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ എ.പി.അംബിക മുഖ്യപ്രഭാഷണം നടത്തി. എച്ച്.എം.ഫോറം സെക്രട്ടറി കെ.മനോജ്‌ സ്വാഗതവും, മട്ടന്നൂര്‍ ഗവ.യു.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ പി.എം.അംബുജാക്ഷന്‍ നന്ദിയും പറഞ്ഞു.കുരിയോട് എല്‍.പി സ്കൂളിലെ പി.ടി.എ, എം.പി.ടി.എ അംഗങ്ങള്‍ മട്ടന്നൂര്‍ നഗരസഭാധ്യക്ഷന്‍ കെ.ഭാസ്കരന്‍ മാസ്റ്ററില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.  


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...