മേന്മ - ഗണിതം
രാഷ്ട്രീയ ആവിഷ്ക്കാര്‍ അബിയാന്‍റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ പദ്ധതിയാണ് മേന്മ. (Mathematics Empowerment Program for Mathematical) Capacities Through Academic Master Plan) 5,6,7 ക്ലാസുകളിലെ ഗണിതം കൈകാര്യം ചെയ്യുന്ന അധ്യാപകരെ ഉള്‍പ്പെടുത്തി കൊണ്ട് 11/1/2024 ന് മട്ടന്നൂര്‍ ബിആര്‍സിയില്‍ വച്ച് നടത്തുകയുണ്ടായി. പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം മട്ടന്നൂര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍ യുപി അധ്യാപകര്‍ക്കുള്ള മേന്മ അധ്യാപക ശില്പശാല മട്ടന്നൂര്‍ മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രതീഷ് അധ്യക്ഷത വഹിച്ചു. മട്ടന്നൂര്‍ ബിആര്‍സി ബി.പി.സി ബിപിന്‍ മാസ്റ്റർ സ്വാഗതം പറഞ്ഞു. കൃത്യം 10 മണിക്ക് തന്നെ ക്ലാസ് ആരംഭിച്ചു. 3 ആർപി മാര്‍ ഉള്‍പ്പെടെ ഏകദേശം 43 അധ്യാപകര്‍ ഈ ശില്പശാലയില്‍ പങ്കെടുത്തു. ഗണിതത്തില്‍ ഓരോ കുട്ടിയുടെയും നില മെച്ചപ്പെടുത്തുന്നതിന്‍റെ അനിവാര്യത ഓരോ അധ്യാപകരെയും ബോധ്യപ്പെടുത്താന്‍ ഈ ശില്പശാലയിലൂടെ കഴിഞ്ഞു.
No comments:
Post a Comment