പഠനോത്സവം
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിലൂടെ വിദ്യാലയങ്ങളിലുണ്ടായ അക്കാദമികമായ മികവിനെ സമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്ന ജനകീയമായ പരിപാടിയാണ് പഠനോത്സവം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി,ഗണിതം, ശാസ്ത്രം, ഐ.ടി തുടങ്ങി വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ നേടിയ ആഴത്തിലുള്ള അറിവിനെ സ്വതന്ത്രമായ ഭാഷയിലും രീതിയിലും പൊതുസമൂഹത്തിന് മുമ്പാകെ അവതരിപ്പിക്കുന്നു. സമഗ്ര ശിക്ഷ കേരള മട്ടന്നൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ഉപജില്ലയിലെ 83 വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് പഠനോത്സവം അധ്യാപക ശില്പശാല സംഘടിപ്പിച്ചു.
മട്ടന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജിത്ത് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി വി ബാബു അധ്യക്ഷത വഹിച്ചു. ബിബിന്‍ വി, ബീന എ കെ എന്നിവര്‍ സംസാരിച്ചു. സുഭാഷ്. പി, ശ്രീജിത വി, ഷിന്‍ജിത. കെ എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.
No comments:
Post a Comment