STARS - STREAM ECOSYSTEM
പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്കൂളുകളിൽ ഒരുക്കുന്നു. സ്ട്രീം എക്കോ സിസ്റ്റം എന്ന പദ്ധതി കുട്ടികളിൽ ശാസ്ത്രബോധം സൃഷ്ടിക്കുകയും വിജ്ഞാനത്തിന്റെ വിവിധ ധാരകളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പഠന രീതിക്കാണ് പ്രാമുഖ്യം കൊടുക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം, എഞ്ചിനിയറിംഗ്, കലകൾ ഉൾപ്പെടുന്ന മാനവിക വിഷയങ്ങൾ, ഗണിതം എന്നിവയെല്ലാം സമന്വയിക്കുന്നു. അന്തർ വൈജ്ഞാനിക പഠനത്തിന്റെ സാധ്യതകൾ ഇന്ന് ലോകത്താകമാനം ഉപയോഗിക്കുന്നു.
ഇതിന്‍റെ ഭാഗമായി മട്ടന്നൂര്‍ ബി.ആര്‍.സി പരിധിയിലുള്ള 8 ഹൈസ്കൂളിലെ പ്രഥമാധ്യാപകരെയും , സയന്‍സ് ക്ലബ് കണ്‍വീനര്‍മാരെയും,തെരഞ്ഞെടുത്ത യു.പി സ്കൂളിലെ സയന്‍സ് ക്ലബ് കണ്‍വീനര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ട്
13-08-2024 ന് എം.ടി.എസ്.ജി.യു.പി.സ്കൂളില്‍ വെച്ച് സ്ട്രീം ഹബ് പ്രോജക്ട് ബി.ആര്‍.സി. തല ഉദ്ഘാടനവും പ്രോജക്ടിനെകുറിച്ചുള്ള വിശദീകരണവും നടത്തി. പരിപാടി ഇരിട്ടി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍. ശ്രീ.എം.രതീഷ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.കെ.കെ.രവീന്ദ്രന്‍, സമഗ്രശിക്ഷാ കേരളം കണ്ണൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.സബിത്ത്. പി.കെ. ബി.പി.സി ശ്രീ.ബിപിന്‍.വി, ട്രെയിനര്‍ ശ്രീ.പ്രീജിത്ത്.സി.എന്‍, സി.ആര്‍.സി.സി. ശ്രീ.സാരംഗ്.കെ.കെ.എന്നിവര്‍ സംസാരിച്ചു.