എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണി മുതല്‍ സ്പീച്ച് തെറാപ്പിയും ഉച്ചയ്ക്ക് ശേഷം ഫിസിയോതെറാപ്പിയും ഉണ്ടായിരിക്കുന്നതാണ്.

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Our Facebook Page

ബ്ലോഗ് വായനക്കണക്ക് 4,00,000 കടന്നിരിക്കുന്നു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Election Software

     സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുളള ഇലക്ട്രോണിക് 
സോഫ്റ്റ് വെയര്‍ (പുതിയത്)(കടപ്പാട്: ഇ.നന്ദകുമാര്‍, മലപ്പുറം)
     താഴെത്തന്നിരിക്കുന്ന ലിങ്കില്‍ നിന്നും 200KB മാത്രമുള്ള ഈ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
CLICK HERE to Download SAMMATHY Software

ഉപയോഗിക്കുന്ന വിധം
        Download ചെയ്തെടുത്ത Deb File റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Installer വഴി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ Applications -> Other -> Sammaty Election Engine എന്ന ക്രമത്തില്‍ സോഫ്റ്റ്‌വെയര്‍ തുറക്കാവുന്നതാണ്.

       ഇനി തിരഞ്ഞെടുപ്പിനായി വോട്ടിങ്ങ് യന്ത്രം സജ്ജീകരിക്കാം. ഇതിനായി Election Setup ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Terminal ല്‍ Enter a title for the election : എന്നു തെളിഞ്ഞു വരും.ഇവിടെ Class Leader Election 8A എന്നോ മറ്റോ പേര് നല്‍കുക.Password തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ഇംഗ്ലീഷ് Small Letter-ല്‍ പാസ്‌വേര്‍ഡ് നല്‍കിയാല്‍ Confirm ചെയ്യുന്നതിനായി ഒരിക്കല്‍ കൂടി ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടും. Retype ചെയ്യുന്നതോടെ പാസ്‌വേര്‍ഡ് തയ്യാറാക്കി കഴിഞ്ഞു.

       തുടര്‍ന്ന് ഓരോ കാന്‍ഡിഡേറ്റിന്റെയും പേര് ചുവടെ കാണുന്ന വലിപ്പത്തില്‍ Gimpലോ മറ്റോ തയ്യാറാക്കി Home ഡയക്ടറിയിലെ sammaty_election എന്ന ഫോള്‍ഡറിനകത്തുള്ള Candidates എന്ന ഫോള്‍ഡറില്‍ 1.png, 2.png, 3.png എന്നു പേരു നല്‍കി നിക്ഷേപിക്കുക.(തയ്യറാക്കുന്ന ഫയലുകള്‍ .png ഫോര്‍മാറ്റിലാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. Gimp-ല്‍ തയ്യാറാക്കുന്ന Image 400 Pixel Width- 50 Pixel Height അനുയോജ്യമാകും)
 
    സോഫ്റ്റ്‌വെയര്‍ മെനുവിലെ List of Candidates ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേര് ബ്രൗസറില്‍ തുറന്നു വരും. 
      ഇലക്ഷന്‍ മെനുവിലെ Start Election ക്ലിക്ക് ചെയ്യുന്നതോടെ വോട്ടിങ്ങിന് കമ്പ്യൂട്ടര്‍ തയ്യാറായി.  വോട്ട് രേഖപ്പെടുത്തുന്നതിനായി മോണിറ്ററില്‍ കാണുന്ന തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. ഒരാള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ മോണിറ്ററില്‍ തെളിഞ്ഞു കാണുന്ന പേജ് ഹൈഡാകും. വീണ്ടും വോട്ടു ചെയ്യാനാകില്ല. പിന്നെ അടുത്തയാള്‍ക്ക് വോട്ട് രേഖപ്പെടുത്താനായി പ്രിസൈഡിങ്ങ് ഓഫീസര്‍ കീബോര്‍ഡില്‍ എന്റര്‍ കീ പ്രസ് ചെയ്താല്‍ മതി. ഈ വിധം ഒരു ക്ലാസിലെ എല്ലാ വിദ്യാര്‍ഥികളുടെയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ കൗണ്ടിങ്ങിനായി Tab Key അമര്‍ത്തുക. തുടര്‍ന്ന് മുമ്പ് നമ്മള്‍ തിരഞ്ഞെടുത്ത പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്യുമ്പോള്‍ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച് വിജയിച്ചയാളുടെ പേര് സ്ക്രീനില്‍ പ്രത്യക്ഷപ്പെടും.(Password Type ചെയ്യുന്നതിനായി പുതിയ ജാലകം പ്രത്യക്ഷപ്പെടുകയില്ല. ടാബ് കീ അമര്‍ത്തിയതിന് ശേഷം പാസ്‌വേര്‍ഡ് ടൈപ്പ്  അതിനു നേരെ ലഭിച്ച വോട്ടിങ്ങ് ശതമാനവും ദൃശ്യമാകും. തൊട്ടു താഴെ അതില്‍ കുറവ് വോട്ടു ലഭിച്ചവരുടെ പേരും വോട്ടും ശതമാനവും ക്രമത്തില്‍ കാണാം.ഈ വിധത്തില്‍ ഒരു ക്ലാസിലെ തിരഞ്ഞെടുപ്പിന് ശേഷം Home Folder-ലെ sammathy_election എന്ന ഫോള്‍ഡര്‍ Delete ചെയ്ത് Setup മുതലുള്ള സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക ഏകദേശം അര മണിക്കൂര്‍ സമയം കൊണ്ട് ഒരു ക്ലാസിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാനാകും.
നിങ്ങളുടെ വിദ്യാലയത്തിലെ തിരഞ്ഞെടുപ്പ് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തി നോക്കൂ.     
    ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയ നന്ദകുമാറിന്റെ പ്രയത്നത്തെ നമുക്കും അഭിനന്ദിക്കാം. 

പുതിയ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാന്‍ പറ്റുന്നില്ലെങ്കില്‍ താഴെ കൊടുത്ത ലിങ്കില്‍ നിന്നും പഴയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

https://brcmtr.blogspot.com/p/blog-page_3.html

2 comments:

  1. വളരെ നല്ല സോഫ്റ്റ് വെയർ നന്ദി.

    ReplyDelete
  2. election software open avunnilla

    ReplyDelete