എസ് ആർ ജി യുടെ ലക്ഷ്യങ്ങള്‍, എസ് ആർ ജി യോഗങ്ങളുടെ സംഘാടനം, കണ്‍വീനറുടെ ചുമതലകള്‍ മിനിറ്റ്സിന്റെ രേഖപ്പെടുത്തല്‍ തുടങ്ങിയവ എങ്ങനെ?
ലക്ഷ്യങ്ങൾ- ക്ലാസ്സ് റൂം പഠനാനുഭവങ്ങൾ, മികവുകൾ, തെളിവുകൾ, പഠനനേട്ടം എന്നിവ പങ്കുവെക്കുക
- പരിഹാരപ്രവർത്തങ്ങളാസൂത്രണം ചെയ്യുക
- പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുക
- ക്ലാസ് പി ടി എ യുടെ സംഘാടനം തീരുമാനിക്കുക
- നിരന്തര മൂല്യനിർണ്ണയം, ടേം മൂല്യനിർണ്ണയം എന്നിവ പ്രായോഗികമാക്കുന്നതിനുള്ള രീതികൾ വികസിപ്പിക്കുക.
- പ്രതിമാസ പ്രവർത്തന കലണ്ടർ തയ്യാറാക്കുക
- വിദ്യാലയ മികവുകൾ ഡോക്യുമെന്റ് ചെയ്യുക.
എസ് ആർ ജി കൺവീനർമാരുടെ ചുമതലകൾ
- എസ് ആർ ജി യുടെ തീയ്യതി തീരുമാനിക്കുക.
- പ്രഥമാധ്യാപികയുമായി ചർച്ച നടത്തി അജണ്ട തീരുമാനിക്കുക.
- അജണ്ട ഉൾപ്പെടുത്തിയ അറിയിപ്പ് അംഗങ്ങൾക്ക് നൽകുക.
- എസ് ആർ ജി ചർച്ചയിൽ ഓരോ അംഗത്തിന്റെയും പങ്കാളിത്തം ഉറപ്പുവരുത്തുക.
- മിനുട്സ് തത്സമയം രേഖപ്പെടുത്തി അംഗീകരിക്കുക.
- സ്കൂളിലെ മികവിന്റെ ഡോക്യുമെന്റഷന്‍ നടത്തുക.
- പരിശീലനങ്ങൾ, യോഗങ്ങൾ തുടങ്ങിയവയിലെ അക്കാദമിക കാര്യങ്ങൾ സ്കൂൾ തലത്തിൽ നടപ്പിലാക്കുന്നതിനുള്ള നേതൃത്വം നല്‍കുക.
അജണ്ട രൂപീകരണം
അംഗങ്ങളിൽ നിന്ന് ചർച്ച ചെയ്യേണ്ട ഇനങ്ങൾ എഴുതി വാങ്ങി പ്രഥമാധ്യാപകരുമായി ചർച്ച ചെയ്ത് മുൻഗണനാ ക്രമം തീരുമാനിക്കണം.
അജണ്ട നിശ്ചയിക്കുന്നതിന് താഴെ പറയുന്നവ കൂടി ആവശ്യമെങ്കിൽ പരിഗണിക്കാം
- ക്ലാസ്സ് വിഷയാടിസ്ഥാനത്തിലുള്ള മികവുകൾ പ്രശ്നങ്ങൾ
- കുട്ടികളുടെ പഠനപിന്തുണാവശ്യങ്ങൾ
- സവിശേഷപ്രവർത്തനങ്ങൾ
- അടിയന്തിര പരിഹാരം ആവശ്യമായ പ്രശ്നങ്ങൾ
- പ്രതിഫലനാത്മക കുറിപ്പ്
- ടീച്ചിങ് മാന്വലിലെ പ്രതികരണപേജ്
- AMP അനുസരിച്ച് ഏറ്റെടുക്കേണ്ട പരിപാടികൾ
- പ്രഥമാധ്യാപികയുടെ ക്ലാസ്സ് മോണിറ്ററിങ് കണ്ടെത്തൽ.
- ഉപജില്ലാതല യോഗതീരുമാനങ്ങൾ
- എച്ച് എം അധ്യാപക പരിശീലന വിശദാംശങ്ങൾ
- പ്രസക്തമായ മറ്റ് അക്കാദമിക കാര്യങ്ങൾ
- മിനിറ്റ്സിൻറെ ഘടന പാലിച്ചിട്ടുണ്ട്
- ചർച്ചയിലെ പ്രസക്തമായ എല്ലാ അഭിപ്രായങ്ങളും തത്സമയം എഴുതിയിട്ടുണ്ട്
- രേഖപ്പെടുത്തൽ സ്വയം വിശദീകരണക്ഷമമാണ്
- പ്രശ്ന പരിഹരണമാര്ഗങ്ങളുടെ വിശദീകരണം
- യോഗതീരുമാനങ്ങൾ ക്രോഡീകരിച്ച് അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട് .
- തീരുമാനങ്ങൾ എല്ലാ അംഗങ്ങളെയും വായിച്ചു കേൾപ്പിച്ചിട്ടുണ്ട്
- പ്രമാധ്യാപകനും കണ്‍വീനറും മിനിറ്റ്സ് അംഗീകരിച്ച് ഒപ്പുവെച്ചിട്ടുണ്ട്.
അജണ്ട എഴുതുമ്പോള്‍....
SRG കൺവീനർമാർക്ക് തീർച്ചയായും ഉപകാരപ്പെടും
ReplyDeleteSRG കൺവീനർമാർക്ക് തീർച്ചയായും ഉപകാരപ്പെടും
ReplyDeleteSRG യോഗം നിയമാനുസൃതം നടക്കാന്‍ എല്ലാവരും വായിച്ചിരിക്കണം
ReplyDeletehttps://t.me/srggroup
ReplyDelete