ഭിന്നശേഷി മാസാചരണ സമാപനം - രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
സമഗ്ര ശിക്ഷാ കേരളം മട്ടന്നൂർ ബി ആർ സി യുടെ കീഴിൽ ഭിന്നശേഷി മാസാചരണ സമാപനം 06/01/2024 ബിആർ.സി ഹാളിൽ വച്ച് നടത്തി. മട്ടന്നൂർ ബിപിസി ശ്രീ. ബിപിൻ. വി യുടെ അധ്യക്ഷതയിൽ ചേർന്ന സമാപന പരിപാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് മട്ടന്നൂർ നഗരസഭ ചെയർമാൻ ശ്രീ. ഷാജിത്ത് മാസ്റ്റർ ആണ്. തന്റെ ഉദ്ഘാടന ഭാഷണത്തിൽ ഐക്യരാഷ്ട്ര സഭയുടെ ഹാപ്പിനസ് പ്രോഗ്രാമിൽ ഭിന്നശേഷിക്കാരുടെ സന്തോഷത്തിന് പ്രാധാന്യം നൽകിയിരിക്കുന്നുവെന്നും ഭിന്നശേഷിക്കാരുടെ ഉന്നമനത്തിന് സമൂഹം മൊത്തം കൂടെയുണ്ടെന്നും അഭിപ്രായപ്പെട്ടു. ബി ആർ സി ട്രെയിനർ ശ്രീ. പ്രീജിത്ത് മാണിയൂർ സ്വാഗതം ഓതിയ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചത് സി ആർ സി കോഡിനേറ്റർ ശ്രീ. സുരേഷ് പാനൂർ ആണ്. തുടർന്ന് കൗൺസിലറും സൈക്കോതെറാപ്പിസ്റ്റും ആയ ശ്രീ. എ. വി.രത്നകുമാർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, രക്ഷിതാക്കളുടെ സ്ട്രെസ്സ് മാനേജ്മെന്റ് ടെക്നിക്സ്നെക്കുറിച്ചും, വ്യത്യസ്ത നിലവാരത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും സംസാരിച്ചു.
No comments:
Post a Comment