കണ്ണൂരിന്‍റെ കുഞ്ഞെഴുത്തുകള്‍ ആസ്വാദനസദസ്സ്
സമഗ്രശിക്ഷാ കേരളം മട്ടന്നൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ കണ്ണൂരിന്‍റെ കുഞ്ഞെഴുത്തുമായി ബന്ധപ്പെട്ട് ആസ്വാദന കൂട്ടവും അനുമോദനസദസ്സും നടത്തി. മട്ടന്നൂര്‍ മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വി.കെ. സുഗതന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ ബി.ആര്‍.സി. ബി.പി.സി. ശ്രീ. ജയതിലകന്‍ പി.കെ. അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കല്ലൂര്‍ ന്യുയുപിസ്കൂള്‍ അധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി. രാധ.കെ പരിപാടിക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു. സി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി. ശ്രീജിത.വി.കെ. നന്ദി പറഞ്ഞു. കണ്ണൂരിന്‍റെ കുഞ്ഞെഴുത്തില്‍ മികച്ച സംഭാവന നല്‍കിയ മട്ടന്നൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി വിജില്‍.ടി, കൂടാളി ഹയര്‍സെക്കന്‍ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനുുശ്രേയ അചലേന്ദ്രന്‍, കുന്നോത്ത് യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ആവണി.കെ.കെ എന്നിവരെ അനുമോദിച്ചു. 68 കുട്ടികള്‍ പരിപാടിയില്‍ പങ്കാളികളായി. മട്ടന്നൂര്‍ എം.ടി.എസ്.ജി.യു.പി.സ്കൂളിലെ പ്രഥമാധ്യാപകനും എഴുത്തുകാരനുമായ ശ്രീ.മുരളീധരന്‍.സി മുഖ്യപ്രഭാഷണം നടത്തി. കൂടാതെ കുട്ടികളുടെ ആസ്വാദനകുറിപ്പ് ശേഖരിച്ചു.
No comments:
Post a Comment