Wednesday, November 2, 2022

ലഹരി വിരുദ്ധ കൂട്ടായ്മ

                  ലഹരി വിരുദ്ധ കൂട്ടായ്മ


    പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള മട്ടന്നൂർ, ഇരിട്ടി, കൂത്തുപറമ്പ ഉപജില്ലകളും ബി ആർ സി കളും സംയുക്തമായി സംഘടിപ്പിച്ച വഴിയോര ലഹരി വിരുദ്ധ കൂട്ടായ്മ മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രതീഷ് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട എം എൽ എ. കെ കെ ശൈലജ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സൺ പ്രീത ഒ, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുഗതൻ,എക്സൈസ് ഓഫീസർ സതീഷ് കുമാർ, എ ഇ ഒ മാരായ വി വി ബാബു മാസ്റ്റർ, ബിജി മോൾ, ബി പി സി മാരായ ജയതിലകൻ പി കെ, തുളസീധരൻ ടി എം, സതീന്ദ്രൻ എൻ എന്നിവർ സംസാരിച്ചു.


No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...