Friday, December 3, 2021

ലോകഭിന്നശേഷി ദിനം

 ലോകഭിന്നശേഷി ദിനാചരണം

        മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ലോകഭിന്ന ശേഷി ദിനാച രണം മട്ടന്നൂർ സി ആർ സി ഹാളിൽ നഗരസഭ ചെയർപേഴ്സൺ അനിത വേണു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസർ വി വി ബാബു മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ ധന്യ കെ വി സ്വാഗതവും, എം.ശ്രീജിത്ത് കുമാർ മാസ്റ്റർ  ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു .ബി ആർ സി  ട്രെയിനർ പ്രീജിത്ത് സി എൻ നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ സൃഷ്ടികൾ - 'ഇതളുകൾ' പ്രകാശനം ശ്രീമതി അനിത വേണു  നിർവഹിച്ചു . മട്ടന്നൂർ ബി. പി. സി. പി കെ ജയ തിലകൻ മാസ്റ്റർ  'പരിഹരിക്കാം പഠനവൈകല്യം' എന്ന വിഷയത്തെ ആസ്പദമാക്കി  ബോധവത്കരണ ക്ലാസ്സ്‌  നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.


















No comments:

Post a Comment

STARS - STREAM ECOSYSTEM

STARS  - STREAM ECOSYSTEM      പൊതു വിദ്യാഭ്യാസ മേഖലയിൽ ഗവേഷണാത്മക പഠനത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പുത്തൻ മാതൃക സമഗ്ര ശിക്ഷകേരളം സ്ക...