'അതിജീവനം'
മാനസികാരോഗ്യ വിദ്യാഭ്യാസ പരിപാടി
സമഗ്ര ശിക്ഷ കേരള - മട്ടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ അതിജീവനം -മാനസിക ആരോഗ്യ വിദ്യാഭാസ പരിശീലനം മട്ടന്നൂർ സി ആർ സി ഹാളിൽ വെച്ച് നടന്നു. ഉപജില്ലയിലെ എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം അധ്യാപകർക്കായി രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശീലനത്തിന്റെ ആദ്യ ദിനം മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. രണ്ടാം ദിന പരിശീലനം കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ കുമാർ കെ ഉദ്ഘാടനം ചെയ്തു. ബി പി സി. പി കെ ജയതിലകൻ മാസ്റ്റർ അധ്യക്ഷതയും സി ആർ സി കോ ഓർഡിനേറ്റർ ജസീല നൗഫൽ സ്വാഗതവും സി ആർ സി കോ ഓർഡിനേറ്റർമാരായ ടി.രതി ടീച്ചർ, കെ ഷിഞ്ചിത എന്നിവർ നന്ദി അർപ്പിച്ചു. എച്ച് എം ഫോറം സെക്രട്ടറി മനോജൻ എം, മേറ്റടി എൽ പി സ്കൂൾ പ്രധമാധ്യാപകൻ ജയചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ജി വി എച്ച് എസ് എസ് എടയന്നൂരിലെ കൗൺസിലർ ജിൻസി സെബാസ്റ്റ്യൻ, കെ പി സി എച്ച് എസ് എസ് ലെ എം എം ബഷീർ മാസ്റ്റർ, ബി ആർ സി ട്രെയിനർ സി എൻ പ്രീജിത്ത് മാസ്റ്റർ എന്നിവർ നടത്തിയ പരിശീലനത്തിൽ ഉപജില്ലയിൽ നിന്നും 92 അദ്ധ്യാപകർ പങ്കെടുത്തു.
No comments:
Post a Comment