സുരീലി ഹിന്ദി അധ്യാപക പരിശീലനം
ഹിന്ദി ഭാഷയോട് കുട്ടികളില്‍ കൂടുതല്‍ ആഭിമുഖ്യം വളര്‍ത്താനും സ്വതന്ത്രമായ ആശയവിനിമയ ശേഷിയിലേക്ക് ഉയര്‍ത്താനും പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളം നടപ്പിലാക്കി വരുന്ന പരിപാടിയാണ് സുരീലി ഹിന്ദി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നാണ് വിദ്യാര്‍ത്ഥികളെ മൂന്ന് ഭാഷകളില്‍ സ്വതന്ത്രരായി ആശയവിനിമയശേഷി കൈവരിക്കാന്‍ പ്രാപ്തരാക്കുക എന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഉപജില്ലകള്‍ കേന്ദ്രീകരിച്ച് പരിശീലനം ആരംഭിച്ചു.
മട്ടന്നൂര്‍ ഉപജില്ലാതലപരിശീലനം 25-11-2021, 26-11-2021 തീയ്യതികളില്‍ ബി.ആര്‍.സി. ഹാളില്‍ വെച്ച് നടന്നു. പരിശീലനത്തില്‍ 63 ഹിന്ദി അധ്യാപകര്‍ പങ്കെടുത്തു. കീഴല്ലൂര്‍ യു.പി.സ്കൂളിലെ ശ്രീമതി. സുജാത.എം, മട്ടന്നൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളിലെ ശ്രീ.ഷൈജു.പി.കെ, കൂടാളി ഹയര്‍സെക്കന്‍ററി സ്കൂളിലെ ശ്രീമതി. രേഖ കാപ്പാടന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
No comments:
Post a Comment