അതിജീവനം ഉപജില്ലാതല ഉദ്ഘാടനം
മട്ടന്നൂർ: ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കുള്ള മാനസീക ആരോഗ്യ വിദ്യാഭ്യാസ പരിപാടിയായ അതിജീവനത്തിന് മട്ടന്നൂർ ഉപജില്ലയിൽ തുടക്കമായി. ഗൂഗ്ൾ മീറ്റ് വഴിയും ഫോൺ ഇൻ പ്രോഗ്രാമുമായാണ് പരിപാടി നടത്തുന്നത്. കോവിഡ് മൂലം വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നതിന്റെ സംഘർഷം കുറയ്ക്കുന്നതിനും പഠനപിന്തുണ നൽകുന്നതിനുമായി സമഗ്രശിക്ഷ കേരള മട്ടന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി ആണ് അതിജീവനം. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഷൈമയുടെ അധ്യക്ഷതയിൽ എം എൽ എ കെ കെ ശൈലജ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി വി ബാബു മാസ്റ്റർ, ഡയറ്റ് ഫാക്കൽട്ടി സന്തോഷ് മാസ്റ്റർ, ബി ആർ സി ട്രെയിനർ ഉനൈസ് എം, മമ്പറം ഹയർ സെക്കന്ററി പ്രിൻസിപ്പൽ ടി എം രാജേന്ദ്രൻ, മട്ടന്നൂർ ഹൈസ്കൂൾ ഹെഡ്‌മിസ്ട്രസ് കെ കെ ലീന എന്നിവർ സംസാരിച്ചു. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ അസി:സബ് ഇൻസ്‌പെക്ടറും, കൗൺസിലറും സൈക്കോ തെറാപ്പിസ്റ്റുമായ ടി രാജീവൻ വേങ്ങാട് ക്ലാസ്സ് കൈകാര്യം ചെയ്തു. ബി പി സി ശ്രീജിത്ത് കെ കെ സ്വാഗതവും സി ആർ സി കോ ഓഡിനേറ്റർ ഗീഷ്മ കെ പി നന്ദിയും പറഞ്ഞു.
No comments:
Post a Comment